മലയാളി ഗവേഷകൻ മഹ്മൂദ് കൂരിയയ്ക്ക് ഇൻഫോസിസ് പ്രൈസ് 2024 പുരസ്‌കാരം

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലാണ് മഹ്മൂദ് കൂരിയയ്ക്ക് അവാർഡ് ലഭിച്ചത്.

dot image

ലണ്ടൻ: യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് യുകെയിലെ മലയാളി ഗവേഷകനായ മഹ്മൂദ് കൂരിയയ്ക്ക് ഇൻഫോസിസ് പ്രൈസ് 2024 അവാർഡ്. ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗത്തിലാണ് മഹ്മൂദ് കൂരിയയ്ക്ക് അവാർഡ് ലഭിച്ചത്.

'മാരിടൈം ഐലൻ ഇൻ ഗ്ലോബൽ പെർസ്‌പെക്ടീവ്' എന്ന വിഷയത്തിലെ സംഭവനയ്ക്കാണ് പുരസ്‌കാരം. കേരളത്തിന്റെ വിവിധ കാലഘട്ടങ്ങളെ ആധാരമാക്കിയായിരുന്നു പഠനം. നേരത്തെ നെതർലാൻഡ്‌സിലെ ലെയ്ഡൻ സർവകലാശാലയിൽ നിന്ന് കൂരിയയ്ക്ക് ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു. മലപ്പുറം സ്വദേശിയായ കൂരിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയിലാണു മഹ്‌മൂദ് പഠിച്ചത്. ശേഷം കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദം. ശേഷം ഡൽഹി ജെഎൻയു, ലെയ്ഡൻ സർവകലാശാല തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് തുടങ്ങിയവ.

Content Highlights: Mahmood Kooriya awarded infosys price award

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us