'ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥ'; വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയ അനുഭവം പങ്കിട്ട് പ്രിയങ്കാ ഗാന്ധി

വിമാനത്തിൽ നിന്ന് ഡൽഹിയെ കാണുമ്പോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണെന്നും പ്രിയങ്കാ ​ഗാന്ധി പറഞ്ഞു

dot image

ന്യൂഡൽഹി: വയനാട് ഉപതിരഞ്ഞെടുപ്പിന് ശേഷം മടങ്ങിയെത്തിയ പ്രിയങ്കാ ​ഗാന്ധി ഡൽഹിയിലെ വായു ​ഗുണനിലവാരത്തിൽ പ്രതികരിച്ചു. വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചെത്തിയപ്പോൾ ​ഗ്യാസ് ചേംമ്പറിലെത്തിയ പ്രതീതിയാണ്. വിമാനത്തിൽ നിന്ന് ഡൽഹിയെ കാണുമ്പോഴുള്ള പുകപടലം ഞെട്ടിക്കുന്നതാണെന്നും പ്രിയങ്കാ ​ഗാന്ധി പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതികരണം.

എയർ ക്വാളിറ്റി ഇൻഡെക്സ് 35ലും കുറവുള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലെത്തിയപ്പോൾ ​ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നുവെന്നാണ് പ്രിയങ്കാ ഗാന്ധി കുറിച്ചത്. തലസ്ഥാന ​ഗരിയിൽ വായുവിന്റെ മലിനീകരണ തോത് അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്നും വായുമലിനീ​ഗരണത്തിൽ നിന്ന് മോചനം നേടുന്നതിനായി കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും ഇതിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും പ്രിയങ്കാ ​ഗാന്ധി വ്യക്തമാക്കി.

'എക്യുഐ 35 ഉം ഉള്ള വയനാട്ടിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഗ്യാസ് ചേമ്പറിൽ കയറുന്നതുപോലെയായിരുന്നു. അന്തരീക്ഷത്തിൽ നിന്ന് നോക്കുമ്പോൾ പുകമഞ്ഞിൻ്റെ പുതപ്പ് കൂടുതൽ ഞെട്ടിക്കും. ഡൽഹിയിലെ മലിനീകരണം ഓരോ വർഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഇതിൽ‌ രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. ആളുകൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നു. പ്രത്യേകിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ശ്വസിക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. അതിന് നമ്മൾ എന്തെങ്കിലും ചെയ്തേ മതിയാകു', പ്രിയങ്കാ ഗാന്ധി കുറിച്ചു.

Content Highlights: Priyanka Gandhi Compares Delhi's toxic air to a gas chamber

dot image
To advertise here,contact us
dot image