ന്യൂഡൽഹി: വിവാഹവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുവർക്കായി ലോണ്‍ ആപ്പുമായി മാട്രിമോണിഡോട്ട്കോം. വെഡ്ഡിംഗ് ലോണ്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് വിവാഹ ആവശ്യങ്ങളുമായി ബന്ധപ്പെട്ട വായ്പ ലഭിക്കുക എന്ന് മാട്രിമോണിഡോട്ട്കോം സിഇഒ മുരുകവേൽ ജാനകിരാമൻ പറഞ്ഞു. ടാറ്റ ക്യാപിറ്റല്‍സ്, ഐ.ഡി.എഫ്.സി, എല്‍ആന്‍ഡ്ടി ഫിനാന്‍സ്, ടി.വി.എസ് ക്രെഡിറ്റ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും ഈ പദ്ധതി നടപ്പിലാക്കുക. പദ്ധതിയിലൂടെ 50,000 മുതൽ 10 ലക്ഷം രൂപ വരെ വായ്പയായി എടുക്കാൻ സാധിക്കും.
കല്ല്യാണ വായ്പയ്ക്കായി മാത്രമായുള്ള ആദ്യത്തെ പ്ലാറ്റ്ഫോം കൂടിയാണിത് എന്നതും ഏറെ ശ്രദ്ധേയമാണ്.
നവംബര്‍ മുതല്‍ ഡിസംബര്‍ പകുതി വരെ നീളുന്ന ഇന്ത്യയിലെ പ്രധാന വിവാഹ സീസണ്‍ ആറു ലക്ഷം കോടി രൂപയുടേതാണെന്നാണ് കണ്ടെത്തൽ. ഏകദേശം 48 ലക്ഷം വിവാഹങ്ങളാണ് ഈ സമയത്ത് നടക്കുക. ഏറെ മാർക്കറ്റുള്ള ഈ വിവാഹ കമ്പോളത്തിൽ മുന്നേറ്റമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാട്രിമോണിഡോട്ട്കോം ഗ്രൂപ്പിൻ്റെ ഈ നീക്കം.
Content Highlight- An app to give loans only for weddings, Tata Group has also collaborated in the project