വന്‍ മയക്കു മരുന്നു വേട്ട, ഗുജറാത്ത് തീരത്ത് പിടിച്ചെടുത്തത് 700 കിലോ​ഗ്രാം മെത്താംഫെറ്റാമൈൻ

പിടിയിലായവര്‍ ഇറാനിയന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍

dot image

അഹമ്മദാബാദ്: അന്താരാഷ്ട്ര സംഘത്തിൽ നിന്ന് 700 കിലോ ഗ്രാമിനടുത്ത് മെത്താംഫെറ്റാമൈൻ ഗുജറാത്ത് തീരത്ത് നിന്ന് പിടിച്ചെടുത്തു. 'സാഗര്‍ മന്ഥന്‍-4' എന്ന കോഡ് നാമത്തിലുള്ള ഓപ്പറേഷനിലൂടെയാണ് ഈ ലഹരി വേട്ട നടന്നത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി), നാവികസേന, ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കു മരുന്നു പിടിച്ചെടുത്തത്.

Also Read:

വെള്ളിയാഴ്ചയായിരുന്നു രജിസ്റ്റര്‍ ചെയ്യാത്ത ബോട്ട് അനധികൃത വസ്തുക്കളുമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുന്നതിനിടയിൽ മയക്കുമരുന്ന് പിടികൂടിയത്. ഇൻ്റലി‍ജെൻ്സ് റിപ്പോർട്ട് പ്രകാരമായിരുന്നു ഓപ്പറേഷന്‍. പിടിയിലായവര്‍ ഇറാനിയന്‍ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇറാനിയന്‍ പൗരന്മാരെന്ന് അവകാശപ്പെടുന്ന ഇവരുടെ പക്കല്‍ തിരിച്ചറിയൽ കാർഡുകള്‍ ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഓപ്പറേഷനിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഈ വർഷം നാവികസേന നടത്തിയ രണ്ടാമത്തെ വലിയ വിജയകരമായ മയക്കുമരുന്ന് ഓപ്പറേഷനായിരുന്നു ഇത്.

Content Highlight- Drug bust, 700 kg of methamphetamine seized off Gujarat coast

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us