ഇ ഡി റെയ്ഡ്; സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് 8.8 കോടി പിടിച്ചെടുത്തു

ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയ കക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്‍കിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍

dot image

ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 8.8 കോടി പിടിച്ചെടുത്തു. ഇ ഡി ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള കള്ളപ്പണ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സാന്റിയാഗോയ്ക്ക് പുറമേ മരുമകന്‍ ആധവ് അര്‍ജുന്‍, ഇവരുടെ ബിസിനസ് പങ്കാളികള്‍ അടക്കമുള്ളവരുടെ ഓഫീസില്‍ റെയ്ഡ് പുരോഗമിക്കുകയാണ്. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂര്‍, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ലുധിയാന, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപതോളം സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിനെതിരേയുള്ള നടപടികള്‍ക്ക് മദ്രാസ് ഹൈക്കോടതി അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി കടുപ്പിച്ചത്.

ഇലക്ടറല്‍ ബോണ്ടുകളിലൂടെ രാഷ്ട്രീയ കക്ഷികള്‍ക്ക് 1,300 കോടി രൂപയോളം സംഭാവനയായി നല്‍കിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍. ഇലക്ടറല്‍ ബോണ്ടുകളിലൂടെ ഏറ്റവുമധികം പണം രാഷ്ട്രീയകക്ഷികള്‍ക്ക് ഒറ്റയ്ക്ക് നല്‍കിയത് സാന്റിയാഗോ മാര്‍ട്ടിനായിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ പിന്നീട് സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു.

Content Highlights- lottery king santiago martin 8.8 crore rupees seized in Ed searches

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us