അരുണാചലില്‍ ആശുപത്രിയില്‍ വടിവാളുമായി 40കാരന്റെ ആക്രമണം; ഭാര്യയും മകളും അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സാങ്ബിയയെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു

dot image

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വടിവാളുമായി ആക്രമണം അഴിച്ചുവിട്ട് നാല്‍പതുകാരന്‍. സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഈസ്റ്റ് കാമെങ് ജില്ലയിലാണ് സംഭവം.

നികം സാങ്ബിയ എന്ന ആളാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ ഇയാളുടെ ഭാര്യയും മകളും അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി സാങ്ബിയയെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ പൊലീസുകാരെയും ആക്രമിച്ചു.

സെപ്പ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് മില്‍നി ഗെയി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്.

ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

Content Highlights- man stab three with sword in arunachal pradesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us