രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പുറപ്പെടാന്‍ വൈകി; രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്

സംഭവത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

dot image

റാഞ്ചി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ വൈകിയതില്‍ വിവാദം. ജാര്‍ഖണ്ഡിലെ ഗോഡയില്‍ നിന്നുമാണ് ഹെലികോപ്റ്ററിന്റെ ടേക്ക് ഓഫിന് ക്ലിയറന്‍സ് ലഭിക്കാതിരുന്നത്. ഇതുമൂലം രാഹുലിന്റെ ഹെലികോപ്റ്റര്‍ ഏകദേശം 45 മിനിറ്റ് വൈകി. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഹെലികോപ്റ്ററിന്റെ ടേക്ക് ഓഫ് വൈകിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മഹാഗാമയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. രാഹുലിന്റെ ഹെലികോപ്റ്റര്‍ വൈകിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡ് മന്ത്രിയുമായ ദീപിക പാണ്ഡെ പറഞ്ഞു. സ്വതന്ത്രമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താന്‍ അവകാശമില്ലേയെന്നും ദിപീക പാണ്ഡെ ചോദിച്ചു. സംഭവത്തിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

45 മിനിറ്റിന് ശേഷം രാഹുലിന്റെ ഹെലികോപ്റ്ററിന് ടേക്ക് ഓഫിനുള്ള അനുമതി ലഭിച്ചു. ഇതിന് ശേഷം അദ്ദേഹം അടുത്ത യോഗ സ്ഥലത്തേയ്ക്ക് പോകുകയും ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിന് യാത്ര ചെയ്യേണ്ടതിനാലാണ് രാഹുലിന്റെ ഹെലികോപ്റ്റര്‍ വൈകിയതെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights- Rahul Gandhi Chopper Take-Off Delayed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us