ജോലി ദിനങ്ങള്‍ ആറില്‍ നിന്ന് അഞ്ചാക്കിയത് നിരാശനാക്കി,വര്‍ക്ക്-ലൈഫ് ബാലന്‍സില്‍ വിശ്വാസമില്ല;നാരായണമൂര്‍ത്തി

വിരമിക്കുന്നിടം വരെ ദിവസം 14 മണിക്കൂറും ആഴ്ചയില്‍ 6.5 ദിവസവും ജോലി ചെയ്തിരുന്നുവെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

dot image

വര്‍ക്ക്-ലൈഫ് ബാലന്‍സ് എന്ന സങ്കല്‍പ്പത്തില്‍ തനിക്ക് വിശ്വാസമില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി. ആഴ്ചയില്‍ എഴുപത് മണിക്കൂര്‍ ജോലി എന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. സിഎന്‍ബിസി-ടിവി 18 ഗ്ലോബല്‍ ലീഡര്‍ഷിപ്പില്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി എന്ന നിലപാടില്‍ നിന്ന് താന്‍ പിന്നോട്ടുപോയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപക്ഷേ ആഴ്ചയില്‍ നൂറുമണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടാകും. അദ്ദേഹത്തിന്റെ കാബിനറ്റ് മന്ത്രിമാര്‍ കഠിനമായി ജോലി ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ കാബിനറ്റ് മന്ത്രിമാര്‍ കഠിനമായി ജോലി ചെയ്യുമ്പോള്‍, അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരെല്ലാം കഠിനമായി ജോലി എടുക്കുമ്പോള്‍ നടപ്പാകുന്ന അത്ഭുതകരമായ സംഗതികളെ നമ്മുടെ ജോലിയില്‍കൂടി മാത്രമേ നമുക്ക് അഭിനന്ദിക്കാനാകൂയെന്നും നാരായണമൂര്‍ത്തി പറഞ്ഞു.

1986ല്‍ ഇന്ത്യ പ്രതിവാരം ആറ് ജോലി ദിവസം എന്നതില്‍ നിന്ന് അഞ്ച് ജോലി ദിവസത്തിലേക്ക് മാറിയതില്‍ താന്‍ നിരാശനായി. ഞാന്‍ വിചാരിക്കുന്നത് ഈ രാജ്യത്ത് നമ്മള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്നാണ്. കാരണം കഠിനാധ്വാനത്തിന് മറ്റൊന്നും പകരമാകില്ല. ഏറ്റവും ബുദ്ധിയുള്ള ആളാണെങ്കില്‍ കൂടിയും കഠിനാധ്വാനം ചെയ്‌തേ മതിയാകൂ. കഠിനാധ്വാനം ചെയ്തതില്‍ വളരെ അഭിമാനമുള്ള വ്യക്തിയാണ് താന്‍. വിരമിക്കുന്നിടം വരെ ദിവസം 14 മണിക്കൂറും ആഴ്ചയില്‍ 6.5 ദിവസവും ജോലി ചെയ്തിരുന്നുവെന്നും നാരായണ മൂര്‍ത്തി പറഞ്ഞു.

വര്‍ക്ക്-ലൈഫ് ബാലന്‍സ് സങ്കല്‍പ്പത്തെ കുറിച്ചുള്ള മറുപടിക്കിടെ വിഷയത്തെ കുറിച്ച് കെ വി കാമത്ത് നേരത്തെ നടത്തിയ പരാമര്‍ശവും നാരായണമൂര്‍ത്തി പങ്കുവെച്ചു. 25 കൊല്ലം മുന്‍പ് ഒരു പരിപാടിയില്‍ പങ്കെടുക്കവേ വര്‍ക്ക്-ലൈഫ് ബാലന്‍സിനെ കുറിച്ച് കാമത്തിനോട് ഒരാള്‍ അഭിപ്രായം ചോദിച്ചു. ഒരുപാട് വെല്ലുവിളികള്‍ നേരിടുന്ന ദരിദ്രരാജ്യമാണ് ഇന്ത്യ. ആദ്യം നമുക്ക് വേണ്ടത് ജീവിതമാണ്. അതിന് ശേഷമേ വര്‍ക്ക്-ലൈഫ് ബാലന്‍സിനെ കുറിച്ച് നാം ആശങ്കപ്പെടേണ്ടതുള്ളൂ എന്നായിരുന്നു കമ്മത്ത് നല്‍കിയ മറുപടിയെന്നും നാരായണമൂര്‍ത്തി പറഞ്ഞു.

Content Highlights: Reduction of working days from six to five is disappointing, no faith in work-life balance: Narayana murthy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us