ഉന്നത പദവി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; നടി ദിഷ പഠാണിയുടെ പിതാവിൽ നിന്ന് തട്ടിയത് 25 ലക്ഷം

സർക്കാർ കമ്മീഷനിൽ ഉയർന്ന സ്ഥാനം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷം 25 ലക്ഷം തട്ടിയെ‌ടുക്കുകയായിരുന്നു

dot image

ലകനൗ: ബോളിവുഡ് നടിയായ ദിഷാ പഠാണിയുടെ പിതാവിനെ കബളിപ്പിച്ച് പണം തട്ടി അഞ്ചം​ഗ സംഘം. ദിഷ പഠാണിയുടെ പിതാവായ റിട്ട. എസ് പി ജ​ഗദീഷിനെയാണ് ഉന്നത പദവി നൽകാമെന്ന് പറഞ്ഞ് സംഘം കബളിപ്പിച്ചത്. 25 ലക്ഷം രൂപയാണ് സം​ഘം ഈ തരത്തിൽ ‌തട്ടിയെടുത്തത്.

സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ശിവേന്ദ്ര പ്രതാപ് സിങ്, ദിവാകർ ഗാർഗ്, ആചാര്യ ജയപ്രകാശ്, പ്രീതി ഗാർഗ്, അജ്ഞാതനായ ഒരാൾ എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുതൽ, കൊള്ള എന്നിവയാണ് പ്രതികൾക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ.

സർക്കാർ കമ്മീഷനിൽ ഉയർന്ന സ്ഥാനം നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് വിശ്വാസം നേടിയ ശേഷം 25 ലക്ഷം നേടിയെ‌ടുക്കുകയായിരുന്നു സംഘം. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണം പല ബാങ്ക് ആക്കൗണ്ടുകളിലേക്കും അയച്ച് നല്‍കുകയായിരുന്നു. എന്നാൽ പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പുരോ​ഗതിയില്ലാതെ വന്നപ്പോൾ ജ​ഗദീഷ് പണം തിരികെ ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് ഭീഷണിയായിരുന്നു മറുപടി. ഇതിന് പിന്നാലെയാണ് ജ​ഗദീഷ് പരാതി നൽകിയത്.

Content Highlights- Actress Disha Patani's father was cheated of 25 lakhs from SP Jagadish after he was promised a high position.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us