മുംബൈ: തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധി സംവരത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നതായി പ്രിയങ്ക ഗാന്ധി. ജാതി സെന്‍സസ് നടത്തണമെന്ന് പറയുന്നതിനാല്‍ അവര്‍ക്ക് രാഹുലിനെ ഭയമാണെന്നും പ്രിയങ്ക പറഞ്ഞു.
അഹമ്മദ് നഗറിലെ ഷിര്‍ദിയില്‍ മഹാവികാസ് അഘാഡി തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
മോദി അടക്കമുള്ള നേതാക്കള്‍ ശിവജിയുടെ പേര് ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. അദ്ദേഹത്തെ ആദരിക്കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്്ത്രവും രാഷ്ട്രീയ കാഴ്ചപ്പാടും വ്യത്യസ്തമാണ്. എന്നാല്‍ ബാല്‍ താക്കറെയോ രാഹുല്‍ അടക്കം കോണ്‍ഗ്രസ് നേതാക്കളോ ശിവജിയെ അപമാനിക്കുന്നത് പൊറുപ്പിക്കുകയില്ലെന്നും പ്രിയങ്ക പറഞ്ഞു. ജാതി സെന്‍സസ് നടത്തുമെന്നും സംവരണ പരിധി 50 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തുമെന്നും പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.
Content Highlights: Priyanka Gandhi says Narendra Modi and Amit Shah are spreading lies that Rahul Gandhi is against Reservation