ന്യൂഡൽഹി: ഡൽഹി ഗതാഗത മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ കൈലാഷ് ഗെലോട്ട് പാർട്ടി വിട്ടു. ആം ആദ്മി പാർട്ടി കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് രാജി. പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന് കൈലാഷ് ഗെലോട്ട് രാജിക്കത്ത് അയച്ചു. കെജ്‍രിവാളിനെ വിമർശിച്ചുകൊണ്ടാണ് രാജിക്കത്ത്. കേന്ദ്രത്തിനെതിരെ പോരാടാൻ സമയം ചിലവഴിച്ചാൽ ഡൽഹിക്ക് ഒരു പുരോഗതിയും ഉണ്ടാകില്ല.
ആം ആദ്മി പാർട്ടിയിൽ നിന്ന് വേർപിരിയുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്നും അതിനാൽ താൻ ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പല വാഗ്ദാനങ്ങളും പാലിക്കപ്പെടാതെ പോയെന്നും അദ്ദേഹം രാജിക്കത്തിൽ പറയുന്നു. ശുദ്ധമായ നദിയായി മാറുമെന്ന് തങ്ങൾ വാഗ്ദാനം ചെയ്ത യമുനയെ തന്നെ ഉദാഹരണമായി എടുക്കണമെന്നും വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇപ്പോൾ യമുന നദി മുമ്പത്തേക്കാൾ കൂടുതൽ മലിനമായിരിക്കുന്നുവെന്നും കൈലാഷ് പറഞ്ഞു. ജഫ്ഗഢ് നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ അജിത് സിംഗ് ഖാർഖാരിയെ പരാജയപ്പെടുത്തിയാണ് കൈലാഷ് ഗെലോട്ട് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Delhi Minister and AAP leader Kailash Gahlot resigned from primary membership of Aam Aadmi Party; writes to party national convenor Arvind Kejriwal.
— ANI (@ANI) November 17, 2024
The letter reads, "There are many embarrassing and awkward controversies like the 'Sheeshmahal', which are now making everyone… https://t.co/NVhTjXl1c2 pic.twitter.com/wVU7dSesBa
Content Highlights: Delhi transport and environment minister Kailash Gahlot quits Aam Aadmi Party