'ഗോധ്ര കൂട്ടക്കൊലയെ സത്യസന്ധമായി ചിത്രീകരിച്ചു'; 'ദ സബര്‍മതി' സിനിമയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

അസത്യ പ്രചാരണങ്ങള്‍ക്ക് ഏറെ നാള്‍ ആയുസ്സ് ഇല്ല എന്നാണ് സിനിമ വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി

dot image

മുംബൈ: 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള 'ദ സബര്‍മതി റിപ്പോര്‍ട്ട്' എന്ന സിനിമയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിനിമ സത്യസന്ധമായി ചിത്രീകരിച്ചതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അസത്യ പ്രചാരണങ്ങള്‍ക്ക് ഏറെ നാള്‍ ആയുസ്സ് ഇല്ല എന്നാണ് സിനിമ വ്യക്തമാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് താരം വിക്രാന്ത് മാസിക്ക് നേരെ വധഭീഷണിയുണ്ടെന്ന് താരം നേരത്തേ തുറന്നുപറഞ്ഞിരുന്നു. വിക്രാന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നും നടന്‍ പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് വധഭീഷണി ഉയരുന്നതെന്നും അത് കാര്യമാക്കുന്നില്ലെന്നും വിക്രാന്ത് പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു വിക്രാന്തിന്റെ പ്രതികരണം. രഞ്ജന്‍ ചന്ദേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏക്താ കപൂറും ശോഭ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് വിക്രാന്ത് ചിത്രത്തില്‍ എത്തുന്നത്. റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെക്ടര്‍ 36ന് ശേഷം വിക്രാന്ത് അഭിനയിക്കുന്ന ചിത്രമാണ് സബര്‍മതി.

Content Highlight: Prime Minister praises The Sabarmati Report film 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us