പ്രശസ്ത സരോദ് വിദ്വാൻ ആശിഷ് ഖാൻ അന്തരിച്ചു

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസ് ഏഞ്ചൽസിലായിരുന്നു അന്ത്യം

dot image

ന്യൂഡൽഹി: പ്രശസ്ത സരോദ് വിദ്വാൻ ആശിഷ് ഖാൻ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ലോസ് ഏഞ്ചൽസിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. സഹോദരൻ ആലം ഖാൻ ആണ് മരണവിവരം അറിയിച്ചത്. 1939-ൽ മധ്യപ്രദേശിലെ മൈഹാറിൽ ജനിച്ച ഖാൻ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തെ ലോകവേദികളിൽ എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്. ലോകപ്രശസ്ത സംഗീതജ്ഞരായ ജോർജ് ഹാരിസൺ, എറിക് ക്ലാപ്ടൺ, റിംഗോ സ്റ്റാർ എന്നിവരുമായിച്ചേർന്നും പ്രവർത്തിച്ചിട്ടുണ്ട്.

മുത്തച്ഛൻ ഉസ്താദ് അല്ലാവുദ്ദീൻ ഖാൻ പിതാവ് ഉസ്താദ് അലി അക്ബർ ഖാൻ എന്നിവർക്ക് കീഴിലായിരുന്നു സംഗീതപഠനം. ആകാശവാണിയുടെ വാദ്യ വൃന്ദ സംഘത്തിൻ്റെ കമ്പോസറായിരുന്നു. ഗാന്ധി, എ പാസേജ് ടു ഇന്ത്യ തുടങ്ങിയ സിനിമകൾക്ക് ആശിഷ് ഖാൻ സംഗീതം നൽകിയിട്ടുണ്ട്. 1960-കളിൽ ഉസ്താദ് സക്കീർ ഹുസൈനുമായി ചേർന്ന് അദ്ദേഹം "ശാന്തി" എന്ന പേരിൽ ഇൻഡോ-ജാസ് ബാൻഡ് രൂപീകരിച്ചു. അതൊരു വലിയ വിജയമായിരുന്നു. 2004-ൽ രാജ്യത്തിൻ്റെ പരമോന്നത ബഹുമതിയായ സംഗീത നാടക അക്കാദമി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. 2006-ൽ ഗോൾഡൻ സ്ട്രിങ്സ് ഓഫ് ദ സരോദ് എന്ന ആൽബത്തിന് അദ്ദേഹത്തിന് ഗ്രാമി പുരസ്കാരത്തിനുള്ള നാമനിർദേശം ലഭിച്ചിരുന്നു.

ആഷിഷ് ഖാൻ സ്കൂൾ ഓഫ് വേൾഡ് മ്യൂസിക് എന്ന പേരിൽ കൊൽക്കത്തയിൽ ഒരു സ്‌കൂളും സ്ഥാപിച്ചിട്ടുണ്ട്.
ആഷിഷ് ഖാൻ സ്കൂൾ ഓഫ് വേൾഡ് മ്യൂസിക്, അലി അക്ബർ കോളേജ് ഓഫ് മ്യൂസിക് (കാലിഫോർണിയ), യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ (സിയാറ്റിൽ), ആൽബർട്ട യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ യുഎസിലെ വിവിധ സർവകലാശാലകളിൽ അധ്യാപകനായിരുന്നു.
ആശിഷ് ഖാൻ്റെ വേർപാടിൽ സംഗീതലോകം അനുശോചനം രേഖപ്പെടുത്തി.

Content Highlights: Renowned sarod maestro Aashish Khan dies in US

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us