രാത്രിയിൽ സ്ത്രീകളുടെ തലയ്ക്ക് അടിച്ച് മോഷണം; ​ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പിടിയിൽ

പ്രതിയായ അജയ് നിഷാദ് 2022ൽ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. ആറ് മാസത്തോളം ജയിലിലായിരുന്നു.

dot image

ഗൊരഖ്പൂര്; ഉത്തർ പ്രദേശിലെ ​ഗൊരഖ്പൂരിനെ വിറപ്പിച്ച മോഷ്ടാവ് പിടിയിൽ. രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തുന്നത്. ഇത്തരത്തിൽ 5 കേസുകളോളം റിപ്പോർട്ട് ചെയ്യതിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീ മരിക്കുകയും ബാക്കി സ്ത്രീകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.

പ്രതിയായ അജയ് നിഷാദ് 2022ൽ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. ആറ് മാസത്തോളം ജയിലിലായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ഇയാൾ ജൂലൈ 30ന് ആദ്യത്തെ കവർച്ച നടത്തി. ഇതിലാണ് ആദ്യമായി ഒരു സ്ത്രീയെ തലയ്ക്ക് അടിച്ച ശേഷം ഇയാൾ കവർച്ച നടത്തുന്നത്.

സമാന രീതിയിൽ തന്നെ ഇയാൾ ബാക്കി കവർച്ചകളും നടത്തുകയായിരുന്നു. ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 എന്നീ തീയതികളിലാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. ഇതിലൊരു സ്ത്രീ മരിച്ചിരുന്നു.

content highlights- Beating women on the head at night and robbing them; The thief who shook Gorakhpur was arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us