പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; വധുവിന്റെ ബന്ധുക്കള്‍ക്ക് നേരെ കാറോടിച്ച് കയറ്റി വരന്റെ ബന്ധു

കാറോടിച്ചയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ്

dot image

ജയ്പൂര്‍: വിവാഹ വേദിയില്‍ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിലുണ്ടായ തര്‍ക്കം കലാശിച്ചത് വലിയ ദുരന്തത്തില്‍. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. തര്‍ക്കത്തിന് പിന്നാലെ വധുവിന്റെ ഭാഗത്തുനിന്നുള്ള ഏഴ് പേരുടെ നേര്‍ക്ക് വരന്റെ ബന്ധുവായ യുവാവ് കാറോടിച്ച് കയറ്റുകയായിരുന്നു. പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമാണ്.

വരന്റെ സംഘം വധുവിന്റെ വീട്ടിലേക്ക് എത്തുന്ന ചടങ്ങിനിടെയാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വിവാഹ വേദിക്ക് സമീപം പടക്കം പൊട്ടിച്ചുകൊണ്ടിരുന്ന വധുവിന്റെ ബന്ധുക്കളുമായി വരന്റെ ബന്ധുക്കളില്‍ ഒരാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇയാള്‍ വന്ന വാഹനം പടക്കം പൊട്ടിച്ചിരുന്നിടത്ത് പാര്‍ക്ക് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു തര്‍ക്കം.

തര്‍ക്കം കയ്യാങ്കളിയിലെത്തുകയും വരന്റെ ബന്ധു താന്‍ വന്ന കാര്‍ വധുവിന്റെ ബന്ധുക്കളായ ഏഴ് പേര്‍ക്ക് നേരെ ഓടിച്ച് കയറ്റുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റയാളുകള്‍ നിലത്ത് കിടക്കുന്നത് ഉള്‍പ്പടെ വീഡിയോയില്‍ കാണാം. സംഭവത്തില്‍ കാറോടിച്ചയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Content Highlights: Groom's Relative Runs Over 7 From Bride's Side After Fight Over Crackers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us