കുഞ്ഞിനെ 4 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച് പിതാവ്; നടപടിയുമായി പൊലീസ്

യുവതിക്ക് പരാതി ഇല്ല എന്ന് പറഞ്ഞതിനാൽ ഇയാളെ താക്കീത് നൽകി പറഞ്ഞയച്ചു.

dot image

ബറൈലി: മധ്യപ്രദേശിലെ ബറൈലിയിൽ നവ​ജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച് പിതാവ്. നാല് ലക്ഷം രൂപയ്ക്കാണ് ഇയാൾ കുട്ടിയെ വിൽക്കാൻ ശ്രമിച്ചത്. കുഞ്ഞിൻ്റെ മാതാവിനോട് കുട്ടി മരിച്ചു പോയി എന്നായിരുന്നു ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചത്.

വ്യാഴാഴ്ച്ചയായിരുന്നു കമ്മ്യൂണിറ്റി സെൻ്ററിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ കുട്ടി മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വീട്ടിലേക്ക് ഇയാൾ കൊണ്ടുവരുകയായിരുന്നു. വീട്ടിൽ നിന്ന് കുട്ടിയെ വിൽക്കാൻ കരാറൊരുക്കിയ കടലാസ് കാണുകയും ഇതെ തുടർന്ന് യുവതി പൊലീസിനെ സമീപ്പിക്കുകയായിരുന്നു. കുട്ടിയെ തിരികെ ലഭിച്ചതിന് ശേഷം പരാതിയില്ല എന്ന് യുവതി എഴുതി നൽകി.

കുട്ടിയെ വിൽക്കാൻ ശ്രമിച്ചതറിഞ്ഞ പൊലീസ് യുവാവിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ യുവതിക്ക് പരാതി ഇല്ല എന്ന് പറഞ്ഞതിനാൽ ഇയാളെ താക്കീത് നൽകി വിട്ടയച്ചു.

content highlight- The father tried to sell the baby for Rs 4 lakh, the police issued a warning

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us