മസ്കിന്റെ ഫാൽക്കണിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ്‌ ബഹിരാകാശത്ത്; ഇത് ചരിത്രം!

ജിസാറ്റിന്റെ ഭാരം കൂടുതലായതിനാലാണ് മസ്കിന്റെ സ്പേസ് എക്‌സിനെ ആശ്രയിക്കേണ്ടിവന്നത്

dot image

ഫ്ലോറിഡ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ ചിറകിലേറി ഐഎസ്‌ആർഒയുടെ ജിസാറ്റ്‌ N2 ബഹിരാകാശത്ത്. ചൊവ്വാഴ്ച അർധരാത്രി 12.01ന് ഫ്ലോറിഡയിലെ കേപ്പ് കനാവാറിലെ ലോഞ്ച് പാഡിൽ വെച്ചായിരുന്നു വിക്ഷേപണം.

ഐഎസ്ആർഒ നിർമിച്ച ജിസാറ്റിന്റെ ഭാരം കൂടുതലായതിനാലാണ് മസ്കിന്റെ സ്പേസ് എക്‌സിനെ ആശ്രയിക്കേണ്ടി വന്നത്. 4700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐഎസ്‌ആർഒയുടെ അഭിമാന വിക്ഷേപണ വാഹനമായ എൽഎംവി 3യ്ക്ക് ഇത്രയും ഭാരം ഉൾക്കൊള്ളാനാകില്ല. അതിനാൽ ജിസാറ്റ്‌ N2 ഫാൽക്കണിൽ വിക്ഷേപിക്കുകയായിരുന്നു. 34 മിനുട്ട് നീണ്ട പറക്കലിന് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.

ഫാൽക്കൺ 9
ഫാൽക്കൺ 9

ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ഉപകാരപ്പെടുന്നതാണ് ജിസാറ്റ്‌ N2. വിമാനങ്ങളിൽ ഇന്റർനെറ്റ് സേവനം ഒരുക്കാൻ ഇവ സഹായിക്കും. മാത്രമല്ല, നഗരങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകിടക്കുന പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനും സാധിക്കും.

Content Highlights: ISRO launches GSAT 20 with musks falcon 9

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us