മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന് മേല്‍ക്കെ പ്രവചിച്ച് റിപ്പബ്ലിക്ക്-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍. 288 അംഗ നിയമസഭയില്‍ 137 മുതല്‍ 157 സീറ്റുകള്‍ വരെ മഹായുതി സഖ്യം നേടുമെന്നാണ് പ്രവചനം. 126 മുതല്‍ 146 സീറ്റുകള്‍ വരെ മഹാ വികാസ് അഘാഡി സഖ്യം നേടാമെന്നാണ് ഈ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. ബിജെപി സഖ്യത്തിന് മേല്‍ക്കൈ പ്രവചിക്കുമ്പോഴും കോണ്‍ഗ്രസ് സഖ്യത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല.
മഹായുതി സഖ്യം 150 മുതല്‍ 170 വരെ സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് എക്‌സിറ്റ് പോള്‍ ഫലം. മഹാ വികാസ് അഘാഡി സഖ്യം 126 മുതല്‍ 146 വരെ സീറ്റുകള്‍ നേടാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ എട്ട് മുതല്‍ 10 വ രെ സീറ്റുകള്‍ നേടാമെന്നും മാട്രിസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
മഹായുതി സഖ്യം 152 മുതല്‍ 160 വരെ സീറ്റുകള്‍ നേടുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോള്‍ ഫലം. 130 മുതല്‍ 138 വരെ സീറ്റുകള്‍ മഹാ വികാസ് അഘാഡി സഖ്യം നേടും. മറ്റുള്ളവര്‍ ആറ് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
മഹായുതി സഖ്യം 122 മുതല്‍ 186 വരെ സീറ്റുകള്‍ നേടുമെന്നാണ് പോള്‍ ഡയറി എക്‌സിറ്റ് പോള്‍ ഫലം. 69 മുതല്‍ 121 വരെ സീറ്റുകള്‍ മഹാ വികാസ് അഘാഡി സഖ്യം നേടും. മറ്റുള്ളവര്‍ രണ്ട് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
Content Highlights: Exit polls predict high winning chance for Mahayuti alliance in Maharashtra