ലഖ്‌നൗ: വിവാഹത്തിന് മുമ്പുള്ള ഹല്‍ദി ആഘോഷത്തിനിടെ ഹൃദയാഘാതം മൂലം വരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാഥറസിലാണ് ദാരുണ സംഭവം നടന്നത്. ഹല്‍ദി ആഘോഷത്തിനിടെയാണ് ശിവം കുമാര്‍ മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി വീട്ടില്‍ നടന്ന ആഘോഷത്തിനിടെ സഹോദരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് വരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ ശിവം കുമാറിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ആഗ്ര സ്വദേശിനിയുമായാണ് ശിവം കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ അമ്മ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലാണ്. അമ്മയുടെ ചികിത്സാകാര്യങ്ങളെല്ലാം നോക്കിയിരുന്നത് ശിവം കുമാര്‍ ആണെന്ന് സഹോദരന്‍ പറഞ്ഞു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ശിവം കുമാര്‍ എന്നും കുടുംബം പറഞ്ഞു.
हाथरस, यूपी में शादी के दिन दूल्हे शिवम की मौत हो गई। डांस के बाद वो भात कार्यक्रम में जाकर बैठा और वहीं जमीन पर गिर पड़ा। डॉक्टर इसे साइलेंट अटैक मान रहे हैं।@madanjournalist pic.twitter.com/u8gsUKZobM
— Sachin Gupta (@SachinGuptaUP) November 18, 2024
Content Highlight: heart attack during pre-wedding haldi celebration The groom is dead