പുകമഞ്ഞിൽ വീർപ്പുമുട്ടി ഡല്‍ഹി; ജനജീവിതം ദുസഹം

രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്

dot image

ന്യൂഡൽഹി:ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ തുടരുന്നു. രണ്ടിടങ്ങളിൽ വായു ഗുണനിലവാര സൂചിക 500-ന് മുകളിലാണ്. കനത്ത പുകമഞ്ഞിൽ ജനജീവിതം ദുസഹമാണ്. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനുളള തീരുമാനത്തിലാണ് ഡല്‍ഹി സർക്കാർ. നേരത്തെ 50 ശതമാനം സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം ചെയ്യണമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചരിരുന്നു.

വായു മലിനീകരണത്തിന് വാഹനങ്ങളാണ് പ്രധാന പങ്കുവഹിക്കുന്നത്. 47 ശതമാനമാ‌ണ് വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം. മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ന്യൂ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻഡിഎംസി) ഒന്നിലധികം സ്ഥലങ്ങളിൽ രാത്രികാല ശുചീകരണവും റോഡ് വൃത്തിയാക്കലും നടത്തി. എൻഡിഎംസി വൈസ് ചെയർമാനും ബിജെപി നേതാവുമായ കുൽജീത് സിംഗ് ചാഹലിൻ്റെ മേൽനോട്ടത്തിലാണ് ഇത് നടന്നത്.

'ഞങ്ങൾ രാത്രികാല വൃത്തിയാക്കൽ ആരംഭിച്ചു. ഞങ്ങൾ ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാർക്കറ്റുകളിലൊന്നായ ഖാൻ മാർക്കറ്റിലാണ്. ഖാൻ മാർക്കറ്റ് സന്ദർശിക്കുന്ന ആളുകൾക്ക് ഇപ്പോൾ വൃത്തിയുള്ള റോഡുകളും കടകൾക്ക് സമീപമുള്ള പ്രദേശങ്ങളും കാണാനാകും. നഗരത്തെ ആരോഗ്യകരവും കൂടുതൽ ഊർജ്ജസ്വലവും മനോഹരവുമായ സ്ഥലമാക്കി മാറ്റുന്നതിന് പ്രധാനമന്ത്രിയിൽ നിന്നും ആഭ്യന്തര മന്ത്രിയിൽ നിന്നും ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളുന്നു. രാത്രികാല ശുചീകരണം നഗരത്തിന് കാര്യമായ പുരോഗതി കൊണ്ടുവരും', അദ്ദേഹം കൂട്ടിച്ചേർത്തു.

New Delhi
ഡൽഹി

ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനെയും കുൽജീത് സിംഗ് ചഹൽ വിമർശിച്ചു. ഡൽഹി വൃത്തിയാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

Content Highlights: Delhi Airpollution Updates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us