'വിവാഹം ഉടനുണ്ടാകുമോ?'; ജോലിക്കെത്തിയ യുവതിയോട് എച്ച്ആറിൻ്റെ ചോദ്യം; ഇതൊക്കെ ഇപ്പോഴുമുണ്ടോ എന്ന് യുവതി

ഈ രീതികളൊക്കെ ഇപ്പോഴും പിന്തുടരുന്നുണ്ടോ എന്നാണ് ജാന്‍വി ആശ്ചര്യത്തോടെ ചോദിക്കുന്നത്

dot image

ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ പല വിധ ചോദ്യങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ ചില ചോദ്യങ്ങള്‍ തൊഴില്‍ തേടിയെത്തുന്നവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നതായിരിക്കും. അങ്ങനെയൊരു ചോദ്യമാണ് നിലവില്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. യുകെയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ യുവതിയാണ് തനിക്ക് അഭിമുഖത്തിനിടെയുണ്ടായ അനുഭവത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റായ ജാന്‍വി ജെയിന്‍ ആണ് അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. ഇന്ത്യന്‍ കമ്പനിയില്‍ അഭിമുഖത്തിനെത്തിയ തന്നോട് ഉടന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു എച്ച്ആറിന്റെ ചോദ്യം. ഈ രീതികളൊക്കെ ഇപ്പോഴും പിന്തുടരുന്നുണ്ടോ എന്നാണ് ജാന്‍വി ആശ്ചര്യത്തോടെ ചോദിക്കുന്നത്. ഏതായാലും ജാന്‍വിയുടെ പോസ്റ്റും എച്ച്ആറിന്റെ ചോദ്യവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

നിരവധി പേരാണ് ജാന്‍വിയുടെ പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജോലി ചെയ്യുന്ന മെഷീനുകളെയാണ് കമ്പനികള്‍ക്ക് ആവശ്യമെന്നാണ് ചില ഉപയോക്താക്കളുടെ പ്രതികരണം. കുട്ടികളുണ്ടാകുന്നത് എപ്പോഴാണെന്ന് വരെ ചോദിച്ച് എച്ച്ആര്‍മാരുണ്ടെന്നാണ് മറ്റ് ചിലരുടെ പ്രതികരണം.

Content Highlight:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us