മുബൈ: മഹാരാഷ്ട്രയിൽ ബിജെപി അംഗമായ മഹായുതി സഖ്യത്തിൻ്റെ വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രംഗത്തെത്തി. എൻഡിഎയ്ക്ക് ചരിത്രപരമായ അധികാരം നൽകിയതിന് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിലാണ് പ്രധാനമന്ത്രി നന്ദി പ്രഖ്യാപനം നടത്തിയത്.
പോസ്റ്റിൻ്റെ പൂർണരൂപം
വികസനം വിജയിക്കുന്നു!
സദ്ഭരണം വിജയിക്കുന്നു!
യുണൈറ്റഡ് ഞങ്ങൾ ഇനിയും ഉയരത്തിൽ കുതിക്കും!
എൻഡിഎയ്ക്ക് ചരിത്രപരമായ അധികാരം നൽകിയതിന് മഹാരാഷ്ട്രയിലെ എൻ്റെ സഹോദരി സഹോദരന്മാർക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങൾക്കും സ്ത്രീകൾക്കും ഹൃദയംഗമമായ നന്ദി. ഈ സ്നേഹം സമാനതകളില്ലാത്തതാണ്.
മഹാരാഷ്ട്രയുടെ പുരോഗതിക്കായി ഞങ്ങളുടെ സഖ്യം തുടർന്നും പ്രവർത്തിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.
ജയ് മഹാരാഷ്ട്ര!
Development wins!
— Narendra Modi (@narendramodi) November 23, 2024
Good governance wins!
United we will soar even higher!
Heartfelt gratitude to my sisters and brothers of Maharashtra, especially the youth and women of the state, for a historic mandate to the NDA. This affection and warmth is unparalleled.
I assure the…
മഹാരാഷ്ട്രയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഇന്ത്യ സഖ്യം തകരുകയും എന്‍ഡിഎ കേവല ഭൂരിപക്ഷം കടക്കുന്ന കാഴ്ചയുമാണ് കാണാന്‍ സാധിക്കുന്നത്. മഹാരാഷ്ട്രയെ ഇനി ആര് നയിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. എന്‍ഡിഎയില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയത് ബിജെപിയാണെന്നതിൽ തർക്കമില്ല.
Content highlight- Jai Maharashtra! Development and good governance win! Prime Minister thanked the voters of Maharashtra