ബിജെപി പദ്ധതികൾ വോട്ടായില്ല, എക്‌സിറ്റ് പോളുകൾ ഇത്തവണയും തെറ്റി; ജാർഖണ്ഡിൽ 'ഇന്ത്യ സഖ്യ'ത്തിന് മുന്നേറ്റം

2024 ലെ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ്‌പോളുകൾ പ്രകാരം എൻഡിഎ അധികാരത്തിൽ എത്തുമെന്നായിരുന്നു ചാണക്യ സ്റ്റാറ്റർജീസ്, മാട്രിക്‌സ്, ടൈംസ് നൗ - ജെവിസി, പീപ്പിൾ പൾസ് എന്നിവ പ്രവചിച്ചത്

dot image

ജാർഖണ്ഡ് നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ എക്‌സിറ്റ്‌പോൾ ഫലങ്ങളെ അസ്ഥാനത്താക്കി ഇന്ത്യസഖ്യത്തിന് മുന്നേറ്റം. വിവിധ എക്‌സിറ്റ് പോളുകൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും തൂക്കുമന്ത്രി സഭയ്ക്കുമായിരുന്നു സാധ്യതകൾ കൽപ്പിച്ചിരുന്നത്. എന്നാൽ ഇത്തരം പ്രവചനങ്ങളെ അസ്ഥാനത്താക്കിയാണ് നിലവിലെ ഫലസൂചനകൾ എത്തുന്നത്.

2019 ൽ ജാർഖണ്ഡ് മുക്തി മോർച്ചയും കോൺഗ്രസും രാഷ്ട്രീയ ജനതാദളും അടങ്ങിയ യുപിഎ സഖ്യം 47 സീറ്റുകൾ നേടിയായിരുന്നു അധികാരത്തിൽ എത്തിയത്. ബിജെപി 25 സീറ്റിലും മുന്നണികളിൽ ഇല്ലാതിരുന്ന ജാർഖണ്ഡ് വികാസ് മോർച്ച (പി) മൂന്ന് സീറ്റും ആൾ ജാർഖണ്ഡ് സ്റ്റുഡൻസ് യൂണിയൻ 2 സീറ്റിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (എം-എൽ) എൻസിപി ഒരോ സീറ്റ് വീതവുമായിരുന്നു നേടിയത്.


2024 ലെ തിരഞ്ഞെടുപ്പിൽ എക്‌സിറ്റ്‌പോളുകളുകൾ പ്രകാരം എൻഡിഎ അധികാരത്തിൽ എത്തുമെന്നായിരുന്നു ചാണക്യ സ്റ്റാറ്റർജീസ്, മാട്രിക്‌സ്, ടൈംസ് നൗ - ജെവിസി, പീപ്പിൾ പൾസ് എന്നിവ പ്രവചിച്ചത്. ദൈനിക് ഭാസ്‌കർ തൂക്കുമന്ത്രിസഭയും പ്രവചിച്ചു. അതേസമയം ആക്‌സിസ് മൈ ഇന്ത്യ, ഇക്ട്രൽ എഡ്ജ്, പി മറാഖ് എന്നിവ ഇന്ത്യ സഖ്യത്തിനും സാധ്യതകൾ കൽപ്പിച്ചു. എൻഡിഎ 42-47 സീറ്റുകൾ നേടുമെന്നായിരുന്നു മാട്രിക്‌സിന്റെ പ്രവചനം. ജെഎംഎം 25 - 30 സീറ്റുകളും നേടുമെന്നായിരുന്നു ഇവർ പ്രവചിച്ചത്. ടൈംസ്നൗ-ജെവിസി സർവേ എൻഡിഎയ്ക്ക് 40-44 സീറ്റുകളും ഇന്ത്യ ബ്ലോക്ക് 30-40 സീറ്റുകളും പീപ്പിൾസ് പൾസ് എൻഡിഎയ്ക്ക് 42-48 സീറ്റുകളും ഇന്ത്യ സഖ്യം 16-23 സീറ്റുകളുമാണ് പ്രവചിച്ചത്. തൂക്കുസഭ പ്രവചിച്ച ദൈനിക് ഭാസ്‌കർ ഇരു സഖ്യങ്ങൾക്കും 36-40 സീറ്റുകൾക്കിടയിൽ തൃപ്തിപ്പെടേണ്ടിവരുമെന്നുമായിരുന്നു പ്രവചിച്ചത്.

ഏന്നാൽ ഒടുവിലെ ഫല സൂചനകൾ പ്രകാരം ഇന്ത്യ മുന്നണി 50 സീറ്റുകളിലും എൻഡിഎ സഖ്യം 30 സീറ്റുകളിലും മറ്റുള്ളവർ ഒരു സീറ്റിലുമാണ് മുന്നിട്ടുനിൽക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഏറെ നാടകീയ സംഭവങ്ങൾ അരങ്ങേറിയ സ്ഥലമായിരുന്നു ജാർഖണ്ഡ്. ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലാവുകയും ജയിലിലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജെഎംഎം നേതാവായിരുന്ന ചംപെയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി.

Also Read:

പിന്നീട് ജയിൽ മോചിതനായി ഹേമന്ത് സോറൻ തിരികെ എത്തിയതോടെ ചംപെയ് സോറനോട് രാജി ചോദിച്ചുവാങ്ങി. ഇതിൽ പ്രകോപിതനായ ചംപെയ് സോറൻ ബിജെപിയിൽ ചേർന്നിരുന്നു. ഇതിനിടെ സീറ്റ് വിഭജനത്തിൽ ഇന്ത്യ സഖ്യത്തിൽ തുടക്കത്തിൽ തർക്കം ഉണ്ടായിരുന്നെങ്കിലും പിന്നീട് തേജസ്വി യാദവ് ഇടപ്പെട്ട് സമവായത്തിൽ എത്തിയിരുന്നു. ഈ വിവാദങ്ങൾ ഒന്നും തന്നെ ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് വെല്ലുവിളിയായില്ലെന്നതാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

Content Highlights: Jharkhand election Results 2024 Exit polls fail INDIA alliance going to win

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us