എൻഡിഎ മുന്നണിയും ഇന്‍ഡ്യ മുന്നണിയും നേർക്കുനേർ നിന്ന് പോരാടിയ സംസ്ഥാനങ്ങൾ എന്ന നിലയിൽ വലിയ പ്രധാന്യമുണ്ടായിരുന്നു മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക്. കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവാർ വിഭാഗം എന്നിവർ അണിനിരന്ന മഹാവികാസ് അഘാഡിയയും ബിജെപി, ശിവസേന ഷിൻഡെ വിഭാഗം എൻസിപി അജിത് പവാർ വിഭാഗം എന്നിവർ ചേരുന്ന മഹായുതി സഖ്യവുമാണ് മഹാരാഷ്ട്രയിൽ ഏറ്റുമുട്ടുന്നത്. എക്സിറ്റ് പോൾ ഫല പ്രവചനങ്ങളെ സാധൂകരിക്കുന്ന വിധം വലിയ വിജയമാണ് മഹാരാഷ്ട്രയിൽ ബിജെപി നേടിയിരിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ 66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്കുള്ള പോളിങ്ങായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 61.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 61.29 ആയിരുന്നു പോളിങ്.
ജാർഖണ്ഡിൽ മഹാഖഡ്ബന്ധനും എൻഡിഎ സഖ്യവും മുഖാമുഖം മത്സരിച്ച ജാർഖണ്ഡിൽ ജെഎംഎം സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ജെഎംഎം, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, സിപിഐഎംഎൽ ലിബറേഷൻ എന്നിവരാണ് മഹാഖഡ്ബന്ധൻ സഖ്യത്തിലുള്ളത്. എൻഡിഎ സഖ്യത്തിൽ ബിജെപി, ജെഡിയു, ലോക് ജനശക്തി രാം വിലാസ് പസ്വാൻ, ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ് യൂണിയൻ എന്നിവരാണ് ഉള്ളത്. ജാർഖണ്ഡിൽ രണ്ട് ഘട്ടങ്ങളിലായാണ് ആകെയുള്ള 88 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ജാർഖണ്ഡിൽ 67.74 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 65.38 ശതമാനം പോളിങ്ങാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 66.80 ശതമാനമായിരുന്നു ഇവിടുത്തെ പോളിങ് ശതമാനം.
Content Highlights: Maharashtra, Jharkhand Election Results 2024 Live Updates
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാമേശ്വർ ഓറയോണിന് വിജയം. ലോഹർദഹ മണ്ഡലത്തിൽ നിന്നായിരുന്നു ഓറയോണിൻ്റെ വിജയം.
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎംഎം നേതാവ് ബസന്ത് സോറന് വിജയം. ദുംകയിൽ നിന്നുമാണ് ബസന്ത് സോറൻ തിരഞ്ഞെടുക്കപ്പെട്ടത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹോദരനാണ് ബസന്ത് സോറൻ.
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ഡോ ഇർഫാൻ അൻസാരിയ്ക്ക് വിജയം. ജംതാരയിൽ നിന്നായിരുന്നു ഇർഫാൻ അൻസാരി തിരഞ്ഞെടുക്കപ്പെട്ടത്.
ജെഎംഎം നേതാവ് സ്റ്റീഫൻ മറാണ്ടിയ്ക്ക് വിജഡം. മഹേഷ്പൂർ മണ്ഡലത്തിൽ നിന്നായിരുന്നു സ്റ്റീഫൻ മറാണ്ടി വിജയിച്ചത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വിജയം. ബാർഹെയ്ത് മണ്ഡലത്തിൽ നിന്നായിരുന്നു ഹേമന്ത് സോറൻ്റെ വിജയം.
ജാർഖണ്ഡിൽ രണ്ട് സീറ്റിൽ വിജയിച്ച് സിപിഐഎംഎൽ ലിബറേഷൻ. സിന്ധ്രിയിൽ ചന്ദ്രദിയോ മഹാതോയും നിർസയിൽ അരൂപ് ചാറ്റർജിയുമാണ് വിജയിച്ചത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ സിപിഐഎമ്മിൻ്റെ വിനോദ് നിക്കോളെയ്ക്ക് വിജയം. ദഹാനു മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടാം തവണയാണ് വിനോദ് നിക്കോളെ തിരഞ്ഞെടുക്കപ്പെടുന്നത്.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ സിപിഐഎം മുന്നിട്ട് നിൽക്കുന്നു. ദഹാനുവിൽ വിനോദ് നിക്കോളെയും കൽവാനിൽ ജെ പി ഗാവിറ്റുമാണ് ലീഡ് ചെയ്യുന്നത്.
ജാർഖണ്ഡിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവിന് തോൽവി
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ സിപിഐഎം ലീഡ് ചെയ്യുന്നു. കൽവാനിൽ ജെ പി ഗാവിറ്റും ദഹാനുവിൽ വിനോദ് നിക്കോളെയുമാണ് ലീഡ് ചെയ്യുന്നത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ രാജ്യത്തെ 48 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം. 16 സീറ്റുകളിൽ ബിജെപി വിജയിക്കുകയോ മുന്നിട്ട് നിൽക്കുകയോ ചെയ്യുന്നു. കോൺഗ്രസ് 9 സീറ്റിലും തൃണമൂൽ കോൺഗ്രസ് 6 സീറ്റിലും സമാജ്‌വാദി പാർട്ടി 3 സീറ്റിലുമാണ് മുന്നിട്ടു നിൽക്കുകയോ ജയിക്കുകയോ ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒമ്പത് മണ്ഡലങ്ങളിൽ അഞ്ചിടത്ത് ബിജെപി മുന്നിൽ കുണ്ടർക്കി, ഖൈർ, ഗാസിയാബാദ്, ഫുൽപുർ, മജ്ഹവാൻ സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മീരാപ്പൂരിൽ ബിജെപി സഖ്യകക്ഷിയായ ആർഎൽഡിയാണ്. എസ്പിയുടെ നസീം സോളങ്കി ശിശാമൌ സീറ്റിൽ വിജയിച്ചു. കർഹാൽ, കതേഹരി സീറ്റുകളിൽ എസ്പി ലീഡ് ചെയ്യുന്നു.
രാജസ്ഥാനിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മുന്നേറ്റം. തിരഞ്ഞെടുപ്പ് നടന്ന ഏഴ് മണ്ഡലങ്ങളിൽ നാലിലും ലീഡ് ചെയ്ത് ബിജെപി. രണ്ട് സീറ്റുകളിൽ ബിഎപിയും ഒരിടത്ത് കോൺഗ്രസുമാണ് മുന്നിലുള്ളത്.
ചട്ടപട്ടണയിലാണ് കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മകനും ജെഡിഎസ് നേതാവുമായ നിഖിൽ കുമാരസ്വാമി പരാജയപ്പെട്ടത്. ഷിഗാവിൽ ബസവരാജ് ബൊമ്മയുടെ മകൻ ഭരത് ബൊമ്മെയും പരാജയപ്പെട്ടു. ഇരുവരും പരാജയപ്പെട്ടത് യഥാക്രമം കുമാരസ്വാമിയുടെയും ബസവരാജ് ബൊമ്മയുടെയും സിറ്റിംഗ് സീറ്റുകളിൽ
പശ്ചിമബംഗാളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസ് മുന്നേറ്റം. ടിഎംസിയുടെ അഞ്ച് സിറ്റിങ് സീറ്റുകളിലേയ്ക്കും ബിജെപിയുടെ ഒരു സിറ്റിങ് സീറ്റിങിലേയ്ക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോഴുള്ള കക്ഷിനില
ഏകനാഥ് ഷിൻഡെ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന ആവശ്യവുമായി ഷിൻഡെ വിഭാഗം. നിലപാട് ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് റിപ്പോർട്ട്.
പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരി ചന്ദൻകാരി മണ്ഡലത്തിൽ പിന്നിൽ
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മഹായുതിയുടെ വിജയം ഉറപ്പിച്ചതിന് പിന്നാലെ ആഘോഷം തുടങ്ങി ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ) പ്രവര്‍ത്തകര്‍.
മഹാരാഷ്ട്രയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ മുംബൈയിലേക്ക് പുറപ്പെടുമെന്ന് റിപ്പോർട്ട്. രാജ് നാഥ് സിംഗ് നയിക്കുന്ന സംഘമാകും മുംബൈയിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നടത്തുക നാളെ രാജ് നാഥ് സിംഗ് ന്റെ അധ്യക്ഷതയിൽ ചർച്ചകൾ നടക്കും. നവംബർ 26ന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന് മേൽക്കൈ
മഹാരാഷ്ട്രയിൽ തിരിച്ചുവരാനാകാതെ ഇന്ത്യ സഖ്യം
കൽവാനിലെ സിപിഐഎം സ്ഥാനാർത്ഥി ജെ പി ഗാവിറ്റ് മുന്നിൽ
സെരായികേലയിൽ ലീഡ് തിരിച്ചു പിടിച്ച് ബിജെപി നേതാവ് ചാമ്പയ് സോറൻ
മഹായുതി വിജയിച്ചത് അദാനിയുടെ സഹായത്തോടെയെന്നാണ് ഉദ്ദവ് പക്ഷം ആരോപിക്കുന്നത്. മഹാരാഷ്ട്രയിലെ ജനവിധി അല്ലെന്നാണ് ശിവസേന ഉദ്ദവ് പക്ഷ തേതാവ് സഞ്ജയ് റാവത്ത്. ഷിന്‍ഡെ പക്ഷത്തിലെ എല്ലാ എംഎല്‍എമാരും വിജയിച്ചത് എങ്ങനെയാണെന്നും സഞ്ജയ് റാവത്ത് ചോദിച്ചു.
മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ട ബഹുദൂരം മുന്നിൽ. പൊട്ക മണ്ഡലത്തിൽ 17,413 വോട്ടുകൾക്ക് മുന്നിൽ
ബിജെപി മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡി ധൻവാറിൽ മുന്നിൽ
മുൻമുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയും ബിജെപി സ്ഥാനാർത്ഥിയുമായി ഗീത കോഡ ജഗന്നാഥപൂരിൽ പിന്നിൽ
ജാർഖണ്ഡിൽ കൽപ്പന സോറൻ പിന്നിൽ
കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ് മൂന്നിടത്തും കോൺഗ്രസിന് ലീഡ്. കുമാരസ്വാമിയുടെ മകനും ബസവരാജ് ബൊമ്മെയുടെ മകനും പിന്നിൽ.
ബാരാമതിയില്‍ അജിത് പവാറിന്‍റെ ലീഡ് 11000 കടന്നു.
ജാർഖണ്ഡിൽ ഇൻഡ്യ മുന്നണിയ്ക്ക് ലീഡ് നിലയിൽ കേവലഭൂരിപക്ഷം
ജാർഖണ്ഡിൽ ഇൻഡ്യ മുന്നണി തിരിച്ച് വരുന്നു. ഇൻഡ്യ മുന്നണിയ്ക്ക് ലീഡ് നിലയിൽ കേവലഭൂരിപക്ഷം
ജാർഖണ്ഡിൽ മുൻമുഖ്യമന്ത്രി ചംപയ് സോറൻ സെരായികേലയിൽ പിന്നിൽ
ജാർഖണ്ഡിൽ ലീഡ് നിലയിൽ കേവലഭൂരിപക്ഷം പിന്നിട്ട് എൻഡിഎ
കുടുംബപ്പോരിൽ അജിത് പവാർ മുന്നിൽ. ബാരാമതയിൽ 6000 വോട്ട് ലീഡ് കടന്ന് അജിത് പവാർ.
ബിജെപി നേതാവും ഹേമന്ത് സോറൻ്റെ സഹോദര ഭാര്യയുമായ സിത സോറൻ ജംതാര മണ്ഡലത്തിൽ മുന്നിൽ
ഗ്രാമീണ മേഖലയില്‍ ബിജെപി സഖ്യം 78 സീറ്റില്‍ മുന്നില്‍. കോണ്‍ഗ്രസ് സഖ്യം 54 സീറ്റില്‍ മുന്നിൽ.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്
നാഗ്പൂർ സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ ദേവേന്ദ്ര ഫഡ്നാവിസ് മുന്നിൽ.
ഗൻഡെയിൽ കല്‍പന സോറന്‍ മുന്നില്‍
ബര്‍ഹെയ്ത് മണ്ഡലത്തില്‍ ഹേമന്ത് സോറന്‍ ലീഡ് ചെയ്യുന്നു
മഹാവികാസ് അഘാഡി 64
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെ പിന്നിൽ
മഹായുതി 84
മഹാവികാസ് അഘാഡി 43
സീഷൻ സിദ്ദിഖി ബാന്ദ്ര ഈസ്റ്റിൽ മുന്നിൽ
പശ്ചിമ മഹാരാഷ്ട്രയിലെ മണ്ഡലങ്ങളിൽ ലീഡ് തിരിച്ചുപിടിച്ച് മഹാവികാസ് അഖാഡി
കൊങ്കൺ മേഖലയിലും ബിജെപി സഖ്യം മുന്നിൽ
ശിവസേന ഷിൻഡെ വിഭാഗത്തിൻ്റെ മുന്നേറ്റം
വോർളി മണ്ഡലത്തിൽ ആദിത്യ താക്കറെ മുന്നിൽ
മഹാരാഷ്ട്രയിൽ വിദർഭമേഖലയിൽ മേഖലിലെ ആദ്യ സൂചനങ്ങൾ മഹായുതിക്ക് അനുകൂലം
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെ സകോലി നിയമസഭാ മണ്ഡലത്തിൽ മുന്നിൽ
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്
ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മുന്നിൽ
മഹാരാഷ്ട്രയിലെ ബാരാമതിയിൽ അജിത് പവാർ മുന്നിൽ
ജാർഖണ്ഡിലെ ജാംഷെഡ്പൂരിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വോട്ടെണ്ണലിന് മുമ്പുള്ള സുരക്ഷാ പരിശോധന
VIDEO | Jharkhand Election Results 2024: Visuals of security deployment and arrival of polling officials at a counting centre in Jamshedpur. #JharkhandAssemblyElections2024 #ElectionResults2024WithPTI pic.twitter.com/aTxS7jabEn
— Press Trust of India (@PTI_News) November 23, 2024
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെണ്ണൽ തുടങ്ങി
വയനാട് പാർലമെൻ്റ് മണ്ഡലത്തിലേയ്ക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചു. മത്സരഫലങ്ങളുടെ തത്സമയ വിവരങ്ങൾ അറിയാൻ റിപ്പോർട്ടർ ലൈവ് സന്ദർശിക്കുക.
ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിലെ പ്രമുഖ കക്ഷിയായ സമാജ്‌വാദി പാർട്ടി മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന് ഭീഷണിയാകുമോ എന്ന് ആശങ്ക. കോൺഗ്രസ് മത്സരിക്കുന്ന ആറ് സീറ്റുകളിലാണ് എസ് പി സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് ഭിവണ്ടി വെസ്റ്റ് , തുൾജാപൂർ , ഔറംഗബാദ് ഈസ്റ്റ്, മാലേഗാവ് സെൻട്രൽ എന്നിവയാണ് കോൺഗ്രസിന് ഭീഷണിയായി എസ്പി മത്സരിക്കുന്ന സീറ്റുകൾ. പരണ്ടയിൽ എൻസിപി ശരദ് പവാർ വിഭാഗത്തിനും ധൂലെ സിറ്റി മണ്ഡലത്തിൽ ശിവസേന യുബിടിക്കെതിരെയുമാണ് എസ്പി മത്സരിക്കുന്നത്.