മത്സരിച്ച നാലിൽ മൂന്നിടങ്ങളിലും കെട്ടി വെച്ച പണം പോലും കിട്ടിയില്ല; പ്രതികരണവുമായി പ്രശാന്ത് കിഷോർ

നാല് ഇടങ്ങളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന തൻ്റെ പാർട്ടിയുടെ അവസ്ഥയല്ല മറിച്ച് ഇത്രകാലം ബിഹാർ ഭരിച്ചിട്ടും പുരോ​ഗതി കൊണ്ടുവരാത്ത ബിജെപിയുടെ വിജയത്തിലാണ് ആശങ്കപ്പെടേണ്ടതെന്നും പ്രശാന്ത്

dot image

പട്ന: പ്രശാന്ത് കിഷോറിൻ്റെ ജൻസൂരജ് പാർട്ടിക്ക് മത്സരിച്ച നാലിൽ മൂന്ന് ഇടങ്ങളിലും കെട്ടി വെച്ച പണം പോലും കിട്ടിയില്ല. ബിജെപി പതിറ്റാണ്ടുകളായി ബിഹാർ ഭരിച്ചിട്ടും സംസ്ഥാനം പിന്നാക്ക അവസ്ഥയിൽ തന്നെയാണെന്നും, സംസ്ഥാനത്തിന് പുരോ​ഗതി കൈവരിക്കുന്നതിൽ സഖ്യം പരാജയപ്പെട്ടെന്നും എന്നിട്ടും അവർ വിജയിച്ചതിൽ ആശങ്കയുണ്ടെന്നും പ്രശാന്ത് കിഷോർ പ്രതികരിച്ചു.

'ബിഹാറിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ആർജെഡിയോടല്ല തങ്ങളുടെ പോരാട്ടം. നിതീഷ് കുമാർ ഒരു ഘടകമേയല്ല. അദ്ദേഹത്തിന്റെ പാർട്ടിക്ക് ആകെ ലഭിച്ചത് 11 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ്. 2025 നിയമസഭാ തിരഞ്ഞെടുപ്പിൽ 243 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും' പ്രശാന്ത് കിഷോർ.

നാല് ഇടങ്ങളിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന തൻ്റെ പാർട്ടിയുടെ അവസ്ഥയല്ല മറിച്ച് ഇത്രകാലം ബിഹാർ ഭരിച്ചിട്ടും പുരോ​ഗതി കൊണ്ടുവരാത്ത ബിജെപിയുടെ വിജയത്തിലാണ് ആശങ്കപ്പെടേണ്ടതെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇമാംഗഞ്ച്, ബെലഗഞ്ച്, രാംഗഡ്, തരാരി എന്നീ മണ്ഡലങ്ങളിലാണ് പ്രശാന്ത കിഷോറിൻ്റെ ജൻസൂരജ് പാർട്ടി മത്സരിച്ചത്. എന്നാൽ ആകെ പോൾ ചെയ്ത വോട്ടിന്റെ ആറിലൊന്നിൽ താഴെ വോട്ടുകൾ മാത്രമേ ജൻ സൂരജ് സ്ഥാനാർഥികൾക്ക് ലഭിച്ചിട്ടുള്ളൂ.

content highlight- In three out of the four places that were contested, they did not even get the promised money; Prashant Kishore with response

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us