'കൈ'വീശി ബിജെപി കോട്ടയിലേക്ക്; മുൻ മുഖ്യമന്ത്രിയുടെ മകനെ വീഴ്ത്തിയ യാസിര്‍ അഹമ്മദ് ഖാന്‍ പത്താൻ

അഞ്ച് തവണ മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മ തുടര്‍ച്ചയായി വിജയിച്ച സീറ്റ് കൂടിയായിരുന്നു ഷിഗ്ഗാവ്

dot image

ബിജെപിയുടെ കോട്ടയില്‍, മുന്‍ മുഖ്യമന്ത്രിയുടെ മകനെ തോല്‍പ്പിച്ച് വിജയത്തിലെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് യാസിര്‍ അഹമ്മദ് ഖാന്‍ പത്താന്‍. കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അവസാന നിമിഷം കോണ്‍ഗ്രസ്‌ നാമനിര്‍ദ്ദേശം ചെയ്ത ന്യൂനപക്ഷ സ്ഥാനാര്‍ത്ഥി വന്‍ ഭൂരുപക്ഷത്തിലാണ് കോട്ടകള്‍ തകര്‍ത്ത് വിജയം കൈവരിച്ചത്.

കര്‍ണാടകയില്‍ മൂന്ന് നിയമസഭാ സീറ്റുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തിയ കോൺഗ്രസ് മുന്നേറ്റമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ധൂര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഇക്കുറി വിജയക്കൊടി പാറിച്ചത്. ഈ സീറ്റുകളിൽ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മൂന്ന് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഷിഗ്ഗാവ് അസംബ്ലി മണ്ഡലം

കര്‍ണാടകയിലെ 224 അസംബ്ലി മണ്ഡലങ്ങളില്‍ ഒന്നാണ് ഷിഗ്ഗാവ്. ഹാവേരി ജില്ലയുടെ ഒരു ഭാഗവും ധാര്‍വാഡ് ലോക്‌സഭ മണ്ഡലത്തിന്റെ ഒരു ഭാഗവുമാണ് മണ്ഡലത്തിലുള്ളത്. ബിജെപിയുടെ ശക്തികേന്ദ്രമാണ് എന്നതാണ് രാഷ്ട്രീയപരമായി ഷിഗ്ഗാവിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 80,000ത്തിലധികം വോട്ടര്‍മാരാണ് ഷിഗ്ഗാവിലുള്ളത്. ഇതില്‍ 45000 വോട്ടര്‍മാരും ലിംഗായത്തിലെ പഞ്ചമാസാലി വിഭാഗത്തില്‍പ്പെട്ടവരാണ്. 50000ത്തോളം ന്യൂനപക്ഷ വോട്ടര്‍മാരുമുണ്ടെന്നാണ് കണക്ക്.

സ്ഥാനാര്‍ത്ഥിത്വം

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായി വിജയിച്ച മണ്ഡലത്തില്‍ മകനെ തന്നെ കളത്തിലിറക്കി പാരമ്പര്യം നിലനിര്‍ത്തുകയായിരുന്നു മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബസവരാജ ബൊമ്മയുടെ തീരുമാനം. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നത് അവസാന ഘട്ടത്തിലാണ്. മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സമയത്ത് ലിംഗായത്ത് വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും ഉള്‍പ്പടുന്ന ആറ് നേതാക്കളുടെ പട്ടിക കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. എന്നാല്‍ വിധി മാറ്റിക്കുറിക്കാനുള്ള ഭാഗ്യം ലഭിച്ചത് യാസിറിനാണ്. ഷിഗ്ഗാവ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സീറ്റായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മകനും ബിജെപിയുടെ പ്രഗത്ഭനായ നേതാവും എതിര്‍പക്ഷത്തുണ്ടെന്നതിന് പുറമെ അഞ്ച് തവണയും ബസവരാജ ബൊമ്മ തുടര്‍ച്ചയായി വിജയിച്ച സീറ്റ് കൂടിയായിരുന്നു ഷിഗ്ഗാവ്. യാസിറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിരഭിപ്രായങ്ങളും അന്ന് ഉയര്‍ന്നിരുന്നു.

വിജയം

13000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യാസിര്‍ പത്താന്‍ ഷിഗ്ഗാവില്‍ വിജയിച്ചത്. സംസ്ഥാന തലത്തിലുള്ള പിന്തുണയും താഴേത്തട്ടിലുള്ള പ്രവര്‍ത്തനവും യാസിറിന്റെ പചാരണത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. സൗമ്യമായ പെരുമാറ്റവും ഒപ്പം സമൂഹവുമായുള്ള ശക്തമായ ബന്ധവും അദ്ദേഹത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാളെത്തുന്നത്. ലിംഗായത്ത് ശക്തികേന്ദ്രമായ ഷിഗ്ഗാവില്‍ ന്യൂനപക്ഷ വോട്ടര്‍മാരാണ് കൂടുതലുള്ളത്. 2023ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ 36000 വോട്ടുകള്‍ക്കായിരുന്നു യാസിര്‍ ബസവരാജ ബൊമ്മയോട് പരാജയപ്പെട്ടത്.

സാധാരണക്കാരായ ജനങ്ങളുമായുള്ള അടുത്ത ബന്ധമാണ് തന്റെ വിജയത്തിന് പിന്നിലെന്നാണ് യാസിര്‍ അഹമ്മദ് ഖാന്‍ പറയുന്നത്. സാധാരണക്കാരായ മനുഷ്യരോടും കന്നുകാലികളോടുമൊപ്പം സമയം ചിലവഴിക്കുന്നത് തന്നെ സന്തോഷാവാനാക്കുമെന്ന് യാസിര്‍ നേരത്തെ പറഞ്ഞിരുന്നു. ബിഎ ബിരുദധാരിയാണ് യാസിര്‍. താഴേത്തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെ മാറ്റിമറിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് യാസിറിന്റെ വിജയം.

Content Highlight: Yasir Khan Pathan, the congress leader who won in BJP stronghold Shiggaon

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us