ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാതാരലേലത്തിന് തുടരുന്നു.ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിൽ പന്തിനെ 20.75 കോടി രൂപയ്ക്കാണ് ലഖ്നൗ ആദ്യം സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടൂ മാച്ച് കാർഡ് ഉപയോഗിച്ചതോടെ ലഖ്നൗ 27 കോടി ഉയർത്തി വിളിച്ചാണ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്.
ശ്രേയസ് അയ്യർ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് ടീമുകൾ ശ്രേയസ് അയ്യരിനായി രംഗത്തെത്തി. ഒടുവിൽ 26.75 കോടി രൂപയ്ക്ക് ശ്രേയസിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
കഴിഞ്ഞ സീസണിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയ മിച്ചൽ സ്റ്റാർകിനെ ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
വാശിയേറിയ ലേലം വിളിയാണ് യൂസ്വേന്ദ്ര ചഹലിനായി നടന്നത്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ താരത്തിനായി രംഗത്തെത്തി. ഒടുവിൽ 18 കോടി രൂപയ്ക്ക് ചഹലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
Content Highlights: IPL 2025 Mega Auction Live Updates Day 1
ഐപിഎൽ മെഗാലേലം 2025; മാർക്കസ് സ്റ്റോയിൻസ് പഞ്ചാബ് കിങ്സിൽ
ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിൻസ് 11 കോടിക്ക് പഞ്ചാബ് കിങ്സിൽ. ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തുടങ്ങിയ ടീമുകളാണ് താരത്തിനായി രംഗത്തുവന്നത്.
ഐപിഎൽ മെഗാലേലം 2025; വെങ്കിടേഷ് അയ്യർ 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി
ആവേശം നിറഞ്ഞ ലേലത്തിനൊടുവിൽ വെങ്കിടേഷ് അയ്യർ 23.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവർ ശക്തമായ വിളിയാണ് നടത്തിയത്.
ഐപിഎൽ മെഗാലേലം 2025; രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിൽ
രവിചന്ദ്രൻ അശ്വിൻ ചെന്നൈ സൂപ്പർ കിങ്സിൽ മടങ്ങിയെത്തി. 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ചെന്നൈ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും ലഖ്നൗ സൂപ്പർ ജയന്റ്സും അശ്വിനായി രംഗത്തുണ്ടായിരുന്നു.
ഐപിഎൽ മെഗാലേലം 2025; രചിൻ രവീന്ദ്ര ചെന്നൈ സൂപ്പർ കിങ്സിൽ
ന്യൂസിലാൻഡ് സ്പിന്നർ രചിൻ രവീന്ദ്രയെ നാല് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. പഞ്ചാബ് കിങ്സായിരുന്നു രചിനായി രംഗത്തുണ്ടായിരുന്നത്.
ഐപിഎൽ മെഗാലേലം 2025; ഹർഷൽ പട്ടേൽ സൺറൈസേഴ്സ് ഹൈദരാബാദിൽ
ഹർഷൽ പട്ടേൽ സൺറൈസേഴ്സ് ഹൈദരാബാദിൽ എട്ട് കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ
ഐപിഎൽ മെഗാലേലം; ജെയ്ക് ഫ്രെയ്സർ മക്ഗർഗ് ഒമ്പത് കോടിയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ\
ഓസ്ട്രേലിയൻ യുവ ഓപണർ ജെയ്ക് ഫ്രെയ്സർ മക്ഗർഗ് ഡൽഹി ക്യാപിറ്റൽസിൽ. ഒമ്പത് കോടി രൂപയ്ക്ക് റൈറ്റ് ടൂ മാച്ച് കാർഡ് ഉപയോഗിച്ചാണ് ഡൽഹി കഴിഞ്ഞ സീസണിലെ ഓപണിങ് താരത്തെ നിലനിർത്തിയത്. പഞ്ചാബ് കിങ്സായിരുന്നു താരത്തിനായി രംഗത്തുണ്ടായിരുന്നത്.
ഐപിഎൽ മെഗാലേലം; ഡേവിഡ് വാർണർ അൺസോൾഡ്
ഓസ്ട്രേലിയൻ മുൻ താരം ഡേവിഡ് വാർണറിനായി ആരും രംഗത്തെത്തിയില്ല
ഐപിഎൽ മെഗാലേലം; രാഹുൽ ത്രിപാഠി 3.40 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സിൽ
രാഹുൽ ത്രിപാഠിക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സുമാണ് ലേലം വിളിച്ചത്. ഒടുവിൽ 3.40 കോടി രൂപയ്ക്ക് ത്രിപാഠി ചെന്നൈ സൂപ്പർ കിങ്സിൽ
ഐപിഎൽ മെഗാലേലം; ഡേവോൺ കോൺവേ ചെന്നൈ സൂപ്പർ കിങ്സിൽ
ന്യൂസിലാൻഡ് ഓപണർ ഡേവോൺ കോൺവേയെ ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും സ്വന്തമാക്കി. 6.25 കോടി രൂപയാണ് കോൺവേയ്ക്കായി ചെന്നൈ മുടക്കിയത്.
ഐപിഎൽ മെഗാലേലം; എയ്ഡാൻ മാക്രം ലഖ്നൗ സൂപ്പർ ജയ്ന്റ്സിൽ
ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡാൻ മാക്രം അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ
ഐപിഎൽ മെഗാലേലം 2025; ദേവ്ദത്ത് പടിക്കൽ അൺസോൾഡ്
ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കലിനായി ആരും രംഗത്തെത്തിയില്ല.
ഐപിഎൽ മെഗാലേലം 2025; ഹാരി ബ്രൂക്ക് 6.25 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ
ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 6.25 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ
ഐപിഎൽ മെഗാലേലം 2025; കെ എൽ രാഹുൽ 14 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി
കെ എൽ രാഹുലിനായി തുടക്കം മുതൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വശിയേറിയ പോരാട്ടമാണ് നടത്തിയത്. ഇടയ്ക്ക് ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിങ്സും ലേലം വിളിയിൽ ചേർന്നു. ഒടുവിൽ 14 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
ഐപിഎൽ മെഗാലേലം 2025
ലിയാം ലിവിങ്സ്റ്റൺ 8.75 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ
ഐപിഎൽ മെഗാലേലം 2025; മുഹമ്മദ് സിറാജ് 12.25 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനായി ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നിവർ രംഗത്തെത്തി. ഒടുവിൽ 12.25 കോടി രൂപയ്ക്ക് സിറാജിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി.
ഐപിഎൽ മെഗാലേലം 2025; യൂസ്വേന്ദ്ര ചഹൽ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ
വാശിയേറിയ ലേലം വിളിയാണ് യൂസ്വേന്ദ്ര ചഹലിനായി നടന്നത്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ താരത്തിനായി രംഗത്തെത്തി. ഒടുവിൽ 18 കോടി രൂപയ്ക്ക് ചഹലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
ഐപിഎൽ മെഗാലേലം 2025; ഡേവിഡ് മില്ലർ 7.50 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ
ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ 7.50 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരും മില്ലറിനായി രംഗത്തെത്തിയിരുന്നു.
ഐപിഎൽ മെഗാലേലം 2025; മുഹമ്മദ് ഷമി 10 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി 10 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ. ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നിവരും ഷമിക്കായി രംഗത്തെത്തിയിരുന്നു.
ഐപിഎൽ മെഗാലേലം 2025; റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ
ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിൽ പന്തിനെ 20.75 കോടി രൂപയ്ക്കാണ് ലഖ്നൗ ആദ്യം സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടൂ മാച്ച് കാർഡ് ഉപയോഗിച്ചതോടെ ലഖ്നൗ 27 കോടി ഉയർത്തി വിളിച്ചാണ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്.
ഐപിഎൽ മെഗാലേലം 2025; മിച്ചൽ സ്റ്റാർക് 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ
കഴിഞ്ഞ സീസണിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയ മിച്ചൽ സ്റ്റാർകിനെ ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരും സ്റ്റാർകിനായി രംഗത്തെത്തിയിരുന്നു.
ഐപിഎൽ മെഗാലേലം 2025; ജോസ് ബട്ലർ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ
രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റസ് എന്നിവർ ബട്ലറിനായി രംഗത്തുവന്നു. ഒടുവിൽ 15.75 കോടി രൂപയ്ക്ക് ബട്ലർ ഗുജറാത്ത് ടൈറ്റൻസിൽ
ഐപിഎൽ മെഗാലേലം 2025; ശ്രേയസ് അയ്യർ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് ടീമുകൾ ശ്രേയസ് അയ്യരിനായി രംഗത്തെത്തി. ഒടുവിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 26.75 കോടി രൂപയ്ക്ക് ശ്രേയസിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
ഐപിഎൽ മെഗാലേലം 2025; കഗീസോ റബാദ 10.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ
റോയൽ ചലഞ്ചേഴ്സ്, മുംബൈ ഇന്ത്യൻസ് ടീമുകളാണ് റബാദയ്ക്കായി രംഗത്തുവന്ന മറ്റ് ടീമുകൾ. ഒടുവിൽ ഗുജറാത്ത് ടൈറ്റൻസ് റബാദയെ സ്വന്തമാക്കി.
ഐപിഎൽ മെഗാലേലത്തിലെ ആദ്യ താരം അർഷ്ദീപ് സിങ്
ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾ രംഗത്തെത്തി. ഒടുവിൽ 15.75 കോടി രൂപയ്ക്ക് സൺറൈസേഴ്സ് അർഷ്ദീപിനെ സ്വന്തമാക്കി. എന്നാൽ പഞ്ചാബ് കിങ്സ് ആർടിഎം ഉപയോഗിച്ച് അർഷ്ദീപിനെ സ്വന്തമാക്കി. സൺറൈസേഴ്സ് 18 കോടി രൂപയ്ക്ക് വീണ്ടും വിളിച്ചെങ്കിലും പഞ്ചാബ് വീണ്ടും ആർടിഎം കാർഡ് ഉപയോഗിച്ച് താരത്തെ വീണ്ടും സ്വന്തമാക്കി.