ബൈക്കിലിരുന്ന് സിഗരറ്റ് കത്തിച്ചു; തീപ്പൊരി പെട്രോൾ ടാങ്കിൽ; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ

രക്ഷിക്കാനായി ഓടിയെത്തിയവർ ഇയാൾ സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം കരുതിയത്.

dot image

ജയ്പൂർ: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി തെറിച്ച് പെട്രോൾ ടാങ്കിൽ വീണ് വൻ തീപിടിത്തം. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലാണ് സംഭവം. തീപിടിത്തത്തിൽ ഹൃത്വിക് മൽഹോത്ര എന്ന 25 കാരന് ഗുരുതര പൊള്ളലേറ്റു.

യുവാവിൻ്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാർത്ഥികളും അടക്കമുള്ളവർ ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ഇവർ ആദ്യം വിചാരിച്ചത്. സഹായത്തിനായി ഇയാൾ നിലവിളിച്ചതോടെയാണ് ആളുകൾക്ക് കാര്യം മനസിലായത്. തുടർന്ന് കോളേജ് അധികൃതർ ചേർന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

Content highlight- After lighting a cigarette while sitting on the bike, the petrol tank caught fire, the youth is in critical condition.

dot image
To advertise here,contact us
dot image