ലഖ്നൗ: വിവാഹ ദിനം 'മോഷ്ടാവിനെ' പിടികൂടാന്‍ വരന്റെ മാസ് ഇടപെടല്‍. തന്റെ നോട്ടുമാല കവര്‍ന്ന ട്രക്ക് ഡ്രൈവറെ പിടികൂടുന്ന വരന്റെ വീഡിയോ ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. വിവാഹച്ചടങ്ങിനിടെ കുതിരസവാരി നടത്തുകയായിരുന്ന വരന് അണിഞ്ഞ നോട്ടുമാല മിനി ട്രക്കിലെ ഡ്രൈവര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു.
സംഭവത്തില്‍ ആദ്യം ഒന്നുഞെട്ടിയെങ്കിലും മാസ് ചേസിംഗിലൂടെയാണ് ട്രക്ക് ഡ്രൈവറെ വരന് പിടികൂടിയത്. ബൈക്കില്‍ മിനി ട്രക്കിനെ പിന്തുടര്ന്നെത്തിയ വരന് ഒരു പോയിന്റില്‍ മിനി ലോറിയിലേക്ക് എടുത്തുചാടി. ശേഷം ഡോർവിന്ഡോയിലൂടെ അകത്തേക്ക് കടന്ന് വാഹനം നിര്‍ത്തിച്ച് ഡ്രൈവറെ പിടികൂടി പുറത്തിറക്കി.
പുറത്തിറക്കിയ ഡ്രൈവറെ വരനും മറ്റുരണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചു. എന്നാല്‍ തനിക്ക് മോഷ്ടിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നാണ് ഡ്രൈവറുടെ പക്ഷം. 'അബദ്ധവശാല്‍' ചെയ്തതാണെന്നും തന്നെ വെറുതെ വിടണമെന്നും ഡ്രൈവര്‍ അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം.
Content Highlights: Groom chase a man in a mini-truck who snatched his garland of cash uttar pradesh