ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പെട്ടിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് അഞ്ചുസ്ത്രീകൾക്ക് ദാരുണാന്ത്യം. ലോകമ്മാൽ, വിജയ, യശോദ, ആനന്ദമ്മാൾ, ഗൗരി എന്നിവരാണ് മരിച്ചത്. ചെന്നൈ മാമല്ലപുരത്തുവെച്ചായിരുന്നു അപകടം. പശുക്കളുമായി ഇവർ റോഡ് മുറിച്ച് കടക്കുകയായിരുന്നു. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോവുകയായിരുന്ന കാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും മരിച്ചു. മരിച്ചവരെല്ലാം പാണ്ടിത്തമേട് സ്വദേശികളാണെന്നാണ് റിപ്പോർട്ട്.
പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും രക്ഷിക്കാനായില്ല. വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു.
ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി. ബാക്കിയുള്ളവരെല്ലാം ഓടിരക്ഷപ്പെട്ടു. ഇവരെ പിന്നീട് പോലീസിന് കൈമാറിയി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.
Content Highlights: Mamallapuram Car Accident