നഷ്ടപരിഹാര കേസിൽ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍; നയന്‍താരയ്ക്കും വിഘ്‌നേഷിനും നോട്ടീസ്

ധനുഷ് നല്‍കിയ നഷ്ടപരിഹാര കേസിന് നയന്‍താരയും വിഘ്‌നേഷ് ശിവനും മറുപടി നല്‍കണമെന്ന് കോടതി

dot image

ചെന്നൈ: നയന്‍താര-ധനുഷ് പോര് കോടതിയില്‍. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

നയന്‍താരയ്ക്ക് പുറമേ, ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി. ധനുഷിന്റെ ഹര്‍ജിയില്‍ നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കോടതി നോട്ടീസ് അയച്ചു. ധനുഷ് നല്‍കിയ നഷ്ടപരിഹാര കേസിന് നയന്‍താരയും വിഘ്‌നേഷ് ശിവനും മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യയിലെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷന്‍ സര്‍വീസസിനെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ധനുഷിന്റെ ആവശ്യം ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദൂസ് അംഗീകരിച്ചു.

നേരത്തേ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ധനുഷിനെതിരെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും നയന്‍താര പറഞ്ഞിരുന്നു. ധനുഷിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നയന്‍താര ഉന്നയിച്ചത്.

Content Highlights- Actor dhanush sues nayanthara before madras hc

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us