ഗൂഗിൾ മാപ്പ് ചതിച്ചു; പാലത്തിൽ നിന്ന് നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം, അന്വേഷണം ആരംഭിച്ച് ഗൂഗിൾ

ഉത്തർപ്രദേശിലെ ബറേലിയിലായിരുന്നു അപകടം

dot image

ന്യൂഡൽഹി: ഗൂഗിൾ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച മൂന്ന് യുവാക്കൾക്ക് നിർമാണം പൂർത്തിയാകാത്ത പാലത്തിൽനിന്ന് നദിയിലേക്ക് വീണ് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലിയിലായിരുന്നു അപകടം. സംഭവത്തിൽ ഗൂഗിൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്ന് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിരുന്നില്ല.

google map
ഗൂഗിൾ മാപ്പ്

ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. വിവാഹത്തിനായി പോവുകയായിരുന്നു യുവാക്കൾ. തുടർന്നാണ് അപകടത്തിൽപ്പെട്ടത്. ഖൽപൂർ-ഡാറ്റഗഞ്ച് റോഡിലാണ് അപകടം ഉണ്ടായത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രശ്നം കണ്ടെത്താൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും ഗൂഗിൾ വക്താവ് എഎഫ്പിയോട് പറഞ്ഞു.

ഗൂഗിൾ ഉദ്യോഗസ്ഥർ, മരാമത്ത് വകുപ്പ് എന്നിവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസിൽ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കാത്തതുമാണ് ദുരന്തത്തിന് ഇടയാക്കിയത്.

Content Highlights: Google Maps Under Scrutiny Following Fatal Accident in Uttar Pradesh

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us