സംഭാലിലേക്ക് പോകാൻ ശ്രമിച്ച മുസ്‍ലിം ലീഗ് എംപിമാരെ തടഞ്ഞ് യുപി പൊലീസ്

ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാൻ, നവാസ് ഗനി തുടങ്ങിയ എംപിമാ‍രെയാണ് തടഞ്ഞത്

dot image

ലഖ്‌നൗ: സംഘർബാധിത മേഖലയായ സംഭാലിലേക്ക് പോകാൻ ശ്രമിച്ച മുസ്‍ലിം ലീഗ് എംപിമാരെ ഗാസിയാബാദിൽ വെച്ച് തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ്. ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാൻ, നവാസ് ഗനി തുടങ്ങിയ എംപിമാ‍രെയാണ് തടഞ്ഞത്. ഗാസിയാബാദിൽ നിന്ന് രണ്ട് ജില്ലകൾ കൂടി പിന്നിട്ടാലേ സംഭാലിലെത്തൂ. എന്നാൽ സംഭലിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഗാസിയാബാദ് ജില്ലയിലെ സജ്ജരാസി ടോൾ പ്ലാസയിൽ രണ്ടുവാഹനങ്ങളിലായി എത്തിയ എംപിമാരെ പൊലീസ് തടയുകയായിരുന്നു.

സംഘർഷ മേഖലയായതിനാൽ പോകാൻ അനുവാദം തരാനാകില്ലെന്ന് പൊലീസ് എംപിമാരോട് പറഞ്ഞു. അതേസമയം, തടഞ്ഞത് തെറ്റായ നടപടിയാണെന്നും പൊലീസുമായി സംഘർഷത്തിനില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ എം പി വ്യക്തമാക്കി.

ഉത്തർപ്രദേശിലെ സംഭാലിൽ ഷാഹി ജുമാമസ്ജിദ് സർവേയ്ക്കിടെയാണ് സംഘർഷമുണ്ടായത്.

നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മുഗൾ ഭരണ കാലത്ത് നിർമിച്ച മസ്ജിദിൽ സർവേ നടത്താൻ കോടതി അനുമതി നൽകിയിരുന്നു. ഹരിഹർ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിർമിച്ചതെന്ന ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം. കോടതി ഉത്തരവിനെ തുടർന്ന് ജുമാമസ്ജിദിൽ ഉദ്യോഗസ്ഥർ സർവേയ്ക്ക് എത്തിയതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷാവസ്ഥ രൂക്ഷമായതോടെ പ്രദേശത്ത് ഈ മാസം 30 വരെ ഇൻറർനെറ്റ് സേവനം താൽകാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: UP police stopped Muslim League MPs who tried to go to Sambhal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us