ജമ്മു കശ്മീരിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല

ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു

dot image

ശ്രീനഗർ: ജമ്മു കശ്മീരിൽ വ്യാഴാഴ്ച റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വൈകുന്നേരം 4.19-ന് അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയാണ് പ്രഭവകേന്ദ്രം. കശ്മീർ താഴ്‌വരയിൽ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നേരത്തെ, നവംബർ 14-ന് പുലർച്ചെ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മു കശ്മീരിൽ അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ മേഖലയിൽ ഉണ്ടായ ഭൂചലനം താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടിരുന്നു. ദോഡ, കിഷ്‌ത്വാർ, റിയാസി റംബാൻ , ചെനാബ് താഴ്‌വര എന്നിവിടങ്ങളിൽ ഇടയ്ക്കിടെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ 15 വർഷമായി ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും ഈ മേഖലകളിലെ ഭൂചലനങ്ങളുടെ കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Content Highlights: 5.8 magnitude earthquake jolts Jammu and Kashmir

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us