ചെന്നൈ: നടി നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സമീപിച്ചതിന് പിന്നാലെ പ്രതികരിച്ച് നടിയുടെ അഭിഭാഷകന്‍ രാഹുല്‍ ധവാന്‍. നയന്‍താര പകര്‍പ്പവകാശ ലംഘനം നടത്തിയിട്ടില്ലെന്നും
ഹിന്ദുസ്ഥാന്‍ ടൈംസിനോട് അഭിഭാഷകന്‍ പറഞ്ഞു. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിട്ടില്ല. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളാണ് ഉപയോഗിച്ചത്. ഇവിടെ കോപ്പിറൈറ്റ് ലംഘനം വരുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും നയന്‍താരയുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ കഴിഞ്ഞ ദിവസമാണ് ധനുഷ് കോടതിയെ സമീപിച്ചത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ചായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ധനുഷ് കോടതിയെ സമീപിച്ചത്. ധനുഷിന്റെ ഹര്‍ജിയില്‍ നയന്‍താരയ്ക്കും വിഘ്നേഷ് ശിവനും കോടതി നോട്ടീസ് അയച്ചിരുന്നു. ധനുഷ് നല്‍കിയ നഷ്ടപരിഹാര കേസിന് നയന്‍താരയും വിഘ്നേഷ് ശിവനും മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
നേരത്തേ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ധനുഷിനെതിരെ നയന്‍താര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് സെക്കന്‍ഡ് വരുന്ന ദൃശ്യത്തിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് ശരിയായ നടപടിയല്ലെന്നും നയന്‍താര പറഞ്ഞിരുന്നു. ധനുഷിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നയന്‍താര ഉന്നയിച്ചത്.
Content Highlights- lawyer rahul dhawan reaction on nayanthara dhanush clash