ഫറൂഖാബാദ്: വരന് സര്‍ക്കാര്‍ ജോലിയില്ലാത്തതിനാല്‍ വിവാഹ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി വധു. യുപിയിലെ ഫറൂഖാബാദിലാണ് സംഭവം. മാസം 1.2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന എന്‍ജിനീയറാണ് ഛത്തീസ്ഗഢ് സ്വദേശിയായ വരനെങ്കിലും സര്‍ക്കാര്‍ ജോലിയില്ലെന്ന് പറഞ്ഞാണ് വധു വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്.
പ്രതിശ്രുത വരന് സര്‍ക്കാര്‍ ജോലിയാണെന്നായിരുന്നു യുവതി കരുതിയിരുന്നത്. എന്നാല്‍ വിവാഹത്തിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ജോലിയല്ലെന്ന് തിരിച്ചറിയുന്നത്.
ഏക്കറുകണക്കിന് സ്ഥലവും മറ്റ് വരുമാന മാര്‍ഗങ്ങളുമെല്ലാം വരനുണ്ട് എന്ന് അറിയിച്ചിട്ടും വധു വിവാഹത്തിന് തയ്യാറായില്ല.
വിവാഹം മുടങ്ങിയതോടെ ചിലവുകള്‍ പങ്കിട്ട് എടുക്കാന്‍ വധൂ-വരന്‍മാരുടെ കുടുംബം തീരുമാനിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കേണ്ടതില്ലെന്നും കുടുംബങ്ങള്‍ ധാരണയിലായി.
Content Highlight: bride quit the wedding after knowing her groom have no government job