ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി; തമിഴ്‌നാട്ടില്‍ മഴ കനക്കും; മുന്നറിയിപ്പ്

മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത

dot image

ചെന്നൈ:: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചൂഴലിക്കാറ്റായി. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യുനമര്‍ദമാണ് ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നത്. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വൈകീട്ടോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും.

മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയുണ്ടാകാനാണ് സാധ്യതയെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഡിസംബര്‍1, 2 തീയതികളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 1ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. 1ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 2ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും.

Content Highlight: Depression turned to cyclone; Alert issued, heavy rain alert in Tamilnadu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us