എട്ടാം വയസില്‍ തട്ടിക്കൊണ്ടുപോയി; 31ാം വയസില്‍ കുടുംബവുമായി ഒത്തുചേര്‍ന്ന് യുവാവ്

ആടുകള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ നിന്നും ഘോഡ പൊലീസ് സ്റ്റേഷനിലെത്തിയ രാജു പറഞ്ഞ ജീവിതകഥ സിനിമകളെ പോലും വെല്ലുന്നതായിരുന്നു

dot image

ലഖ്‌നൗ: എട്ടാം വയസില്‍ തട്ടിക്കൊണ്ടുപോയ കുട്ടി 31 വര്‍ഷങ്ങള്‍ക്ക് ശേഷം വീട്ടുകാരുടെ സുരക്ഷിത കരങ്ങളിലേക്കെത്തുന്ന കാഴ്ച കാണാന്‍ നിരവധി പേരാണ് ഗാസിയാബാദിലെത്തിയത്. സ്‌കൂള്‍ കഴിഞ്ഞ് മടങ്ങും വഴി സഹോദരിയുമായി വഴക്കിട്ട് വഴിയരികിലിരുന്ന ദിവസത്തെ ഭീതിയോടെയാണ് ഉത്തര്‍പ്രദേശ് സ്വദേശി രാജു (ഭീം സിങ്) ഓര്‍ക്കുന്നത്. ആടുകള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ നിന്നും ഘോഡ പൊലീസ് സ്റ്റേഷനിലെത്തിയ രാജു പറഞ്ഞ ജീവിതകഥ സിനിമകളെ പോലും വെല്ലുന്നതായിരുന്നു.

ഒരു എട്ടാം ക്ലാസുകാരന്റെ പിണക്കം ചെന്നവസാനിച്ചത് രാജസ്ഥാനിലെ ജയ്‌സല്‍മേറിലായിരുന്നു. സഹോദരിയുമായി പിണങ്ങി വഴിയിലെ കല്ലില്‍ ഇരുന്ന രാജുവിനെ ട്രക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ ബാലവേലയ്ക്കായിരുന്നു ജയ്‌സാല്‍മേറില്‍ സംഘം എത്തിച്ചത്. വര്‍ഷങ്ങളോളം കൂലിപ്പണിക്കാരനായി വിവിധയിടങ്ങളില്‍ ജോലി ചെയ്ത രാജു ആടുകളെ മേയ്ക്കാന്‍ പോകുമായിരുന്നു. രക്ഷപ്പെടാന്‍ വര്‍ഷങ്ങളോളം ശ്രമങ്ങള്‍ നടത്തിയെങ്കിലും സാധിച്ചില്ലെന്ന് രാജു പറയുന്നുണ്ട്. ഇതിനിടെ ആടുകളെ വാങ്ങാന്‍ സ്ഥലത്തെത്തിയ ബിസിനസുകാരനായ വ്യക്തിയോട് തന്റെ കഥകളെല്ലാം പറഞ്ഞു. അദ്ദേഹമാണ് രാജുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത്.

ആടുകള്‍ക്കിടയില്‍ ലോറിയില്‍ ഒളിച്ചിരുന്നായിരുന്നു രാജു രക്ഷപ്പെട്ടത്. ഗാസിയാബാദിലെ ട്രെയിന്‍ വഴി രക്ഷപ്പെടാന്‍ സഹായിച്ചതും ഈ വ്യക്തിയായിരുന്നു. 31 വര്‍ഷത്തിന് ശേഷം ഗാസിയാബാദില്‍ എത്തിയപ്പോഴേക്കും നഗരം ആകെ മാറിയിരുന്നു. ഇതോടെ രാജു ഗാസിയാബാദിലെ പൊലീസ് സ്റ്റേഷനില്‍ എത്തി തന്നെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.

1993ല്‍ രാജുവിന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാജുവിന്റെ കുടുംബത്തെ പൊലീസ് കണ്ടെത്തിയത്. പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെത്തിയ അമ്മയാണ് രാജുവിനെ തിരിച്ചറിഞ്ഞത്.

Content Highlight: Kid who went missing at age of 8 reunited with family after 31 years

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us