തഞ്ചാവൂര്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈമറിഞ്ഞുപോയ കോടികള്‍ വിലയുള്ള വിഗ്രഹം തിരിച്ചുപിടിച്ച് തമിഴ്‌നാട് പൊലീസ്. യുകെയിലെ ഒക്‌സ്ഫഡ് സര്‍വകലാശാല മ്യൂസിയത്തില്‍ എത്തിയ തിരുമങ്കയ് ആഴ്‌വാര്‍ വെങ്കല വിഗ്രഹം ആണ് തമിഴ്‌നാടിന്റെ അഭ്യര്‍ത്ഥന പ്രകാരം തിരിച്ചെത്തിക്കുന്നത്.
തഞ്ചാവൂര്‍ ജില്ലയിലെ സൗന്ദരരാജ പെരുമാള്‍ ക്ഷേത്രത്തിലേതാണ് വിഗ്രഹം. 1950നും 1967നും ഇടയില്‍ മോഷണം പോയ വിഗ്രഹം പിന്നീട് യുകെയിലേക്ക് എത്തുകയായിരുന്നു.
ഓക്‌സ്ഫഡ് സര്‍വകലാശാല മ്യൂസിയത്തില്‍ 1967ല്‍ വിഗ്രഹം എത്തിയെന്നാണ് രേഖകള്‍. 2020 ലാണ് വിഗ്രഹം മോഷണം പോയതായി കണ്ടെത്തി കേസെടുത്തത്. തുടര്‍ന്ന് സര്‍വകലാശാല സംഘം തമിഴ്‌നാട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വിഗ്രഹം തിരിച്ചെത്തിക്കാനുള്ള ചെലവും സര്‍വകലാശാല വഹിക്കും. ഒരുമാസത്തിനകം വിഗ്രഹം തഞ്ചാവൂരില്‍ എത്തിക്കും.
Content Highlight: uk museum to return stolen bronze idol to tamilnadu