രാജ്യത്തിൻ്റെ ജിഡിപി വളർച്ചയുടെ വേഗം കുറയുന്നു; ആർബിഐ പലിശ നിരക്ക് കുറച്ചേക്കും?

ഉപഭോഗവും നിക്ഷേപവും വർധിപ്പിക്കാൻ ആർബിഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തുമോ എന്നാണ് നോക്കികാണേണ്ടത്

dot image

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ആശങ്കകരമാം വിധം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് ക്വാർട്ടറുകളിലെ കണക്കുകൾ താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ വളർച്ചാനിരക്കിലെ ഇടിവ് പ്രകടമാണ്.

ജൂലൈ സെപ്റ്റംബർ ക്വാർട്ടറിൽ വളർച്ചാ നിരക്ക് 5.4% മാത്രമാണ്. 6.5% ആണ് വിദഗ്ധർ പ്രതീക്ഷിച്ചിരുന്നത്. ഉത്പാദനം കാര്യമായി കുറഞ്ഞതും, സ്വകാര്യ ഉപഭോഗം കുറഞ്ഞതുമാണ് വളർച്ചയെ ബാധിച്ചതെന്നാണ് നിഗമനം. ഇതോടെ ഏപ്രിൽ ജൂൺ കാലയളവിൽ രേഖപ്പെടുത്തിയ 6.7% വളർച്ചയിൽ നിന്ന് കുത്തനെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

സാമ്പത്തിക പുരോഗതിയുടെ പ്രധാനപ്പെട്ട ചാലകശക്തികളാണ് ഉത്പാദനമേഖല. മുൻ പാദത്തിലെ ഏഴ് ശതമാനം വളർച്ചയ്ക്ക് പകരം 2.2% മാത്രമാണ് കഴിഞ്ഞ പാദത്തിലെ വളർച്ച.
ഇത്തരത്തിൽ പ്രകടമാകുന്ന ഈ വീഴ്ച ആർബിഐയെ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാക്കിയേക്കുമെന്നാണ് കണക്കുകൂട്ടൽ. 2020 മെയ് മുതൽ റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തിയിരിക്കുകയാണ് ആർബിഐ. ഉപഭോഗവും നിക്ഷേപവും വർധിപ്പിക്കാൻ ആർബിഐ പലിശ നിരക്കുകളിൽ മാറ്റം വരുത്തുമോ എന്നാണ് നോക്കികാണേണ്ടത്.

ആഗോള സാമ്പത്തിക ശക്തിയായി വളരാൻ രാജ്യത്തിന്റെ ഉത്പാദന മേഖല ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. എന്നാൽ ഇപ്പോൾ അനുഭവപ്പെടുന്ന ഈ മന്ദത നിലനിൽക്കുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സാമ്പത്തിക മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. ഈ വളർച്ചാ മുരടിപ്പ് നയംമാറ്റങ്ങളെക്കുറിച്ച് ആലോചിക്കാൻ സർക്കാരുകളെയും പ്രേരിപ്പിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

Content Highlights: India's growth slowed down

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us