മഹാരാഷ്ട്ര സസ്‌പെൻസിന് വിരാമം; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദവിയിലേക്ക്

മുഖ്യമന്ത്രിയെ ബിജെപി നാളെ തീരുമാനിക്കുമെന്ന് ഏക്നാഥ് ഷിൻഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.

dot image

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന ബിജെപി നേതാവ് ചന്ദ്രശേഖർ ബവൻകുലെ നേരത്തെ ഇതിനെ സംബന്ധിച്ചുളള സൂചന നൽകിയിരുന്നു. മുഖ്യമന്ത്രി സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം നടത്താനിരിക്കയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സ്ഥാനമേൽക്കും എന്നുളള റിപ്പോർട്ടുകൾ പുറത്തെത്തുന്നത്.

മുഖ്യമന്ത്രിയെ ബിജെപി നാളെ തീരുമാനിക്കുമെന്ന് ഏക്നാഥ് ഷിൻഡെ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരണത്തിൽ മഹായുതി പങ്കാളികൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. സഖ്യകക്ഷികളായ ശിവസേന, ബിജെപി, എൻസിപി എന്നിവയുടെ സമവായത്തിലൂടെ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളും. ഈ സർക്കാർ ജനകീയ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏക്നാഥ് ഷിൻഡെ
ഏക്നാഥ് ഷിൻഡെ

പുതിയ ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗം ഡിസംബർ രണ്ടിനോ മൂന്നിനോ നടക്കുമെന്ന് ബിജെപി അധ്യക്ഷൻ അറിയിച്ചു. മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കും. ഏക്നാഥ് ഷിൻഡയുടെ മകൻ ശ്രീകാന്ത് ഷിൻഡെ ഉപമുഖ്യമന്ത്രിയായേക്കും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്‍സിപിയുടെ അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു. ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചുനിന്നതോടെയാണ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായത്. അതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദര്‍ യാദവുമായിരുന്നു നിരീക്ഷകര്‍. ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഷിന്‍ഡെ നിലപാട് മയപ്പെടുത്തിയത്.

Content Highlights: Devendra Fadnavis' name finalised for Maharashtra CM

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us