മഡ്ഗാവ്: രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ അപലപനീയമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഗോവയിലെ മഡ്ഗാവില്‍ എസ്എസ്എഫ് ദേശീയ സാഹിത്യോത്സവിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം യുപിയിലെ സംഭലില്‍ നടന്ന അക്രമം വേദനാജനകമാണ്. ഭരണഘടന നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും ഉത്തരവാദിത്വമാണെന്നും കാന്തപുരം പറഞ്ഞു.
അജ്മീര്‍ ദര്‍ഗയെ മുന്‍നിര്‍ത്തിയുള്ള വിവാദങ്ങള്‍ ആരാധനാലയ നിയമം നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. പ്രസ്തുത ഹര്‍ജിയെ സ്റ്റേ ചെയ്ത കോടതിവിധി സ്വാഗതാര്‍ഹമാണെന്നും കാന്തപുരം പറഞ്ഞു.
സമാപന സംഗമത്തില്‍ ശൈഖ് സലാഹുദ്ദീന്‍ സാമുറായ് ബാഗ്ദാദ് ശരീഫ്, മന്നാന്‍ റസാഖാന്‍, അല്ലാമസഈദ് അഷ്‌റഫി രാജസ്ഥാന്‍, സയ്യിദ് ജാമി അഷറഫ് അല്‍ ജീലാനി, മുഫ്തി മുഹമ്മദ് മന്‍സൂര്‍ അലി, നൗഷാദ് മിസ്ബാഹി ഒഡീഷ, ഷൗക്കത്ത് നഈമി അല്‍ബുഖാരി കശ്മീര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Kanthapuram AP Aboobacker Musliar says that increasing violence against minority groups in the country is condemnable