രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ഒരു കല്ലും മോദി ഉപേക്ഷിക്കില്ല; മല്ലികാര്‍ജുന്‍ ഖര്‍ഗെ

ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണ് ബിജെപിയുടെ നയപരിപാടികളെന്നും ഖര്‍ഗെ പറഞ്ഞു.

dot image

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ഒരു കല്ലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ഉപേക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ സാധാരണക്കാരെ ബിജെപി വെറുക്കുന്നുവെന്നും ഡല്‍ഹിയില്‍ പൊതുസമ്മേളനത്തില്‍ ഖര്‍ഗെ പറഞ്ഞു.

നമ്മുടെ ഐക്യം തകര്‍ക്കാനുള്ള ഒരു കല്ലും അവര്‍ ഉപേക്ഷിക്കില്ല. മതങ്ങള്‍ തമ്മിലുള്ള, ജാതികള്‍ തമ്മിലുള്ള പോരാട്ടം. അവര്‍ ഒരു ജാതിയെ സ്വര്‍ണമുറിയില്‍ ഉയര്‍ത്തുകയും മറ്റൊന്നിനെ താഴെയിടുകയും ചെയ്യുന്നു. സാധാരണക്കാരെ വെറുക്കുന്നതിനാല്‍ അവരെ ഉപേക്ഷിക്കുന്നു. ഈ വിദ്വേഷത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. അതിന് രാഷ്ട്രീയ അധികാരം അനിവാര്യമാണെന്നും ഖര്‍ഗെ പറഞ്ഞു.

ഭരണഘടനയിലൂടെ സാധാരണ ജനങ്ങള്‍ക്ക് രാഷ്ട്രീയ അധികാരം നല്‍കിയിരുന്നില്ലെങ്കില്‍ ഇത്രയധികം സാധാരണക്കാര്‍ എംഎല്‍എമാരും എംപിമാരും ഐഎഎസും ഐപിഎസുകാരും ആവില്ലായിരുന്നു. ജനവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണ് ബിജെപിയുടെ നയപരിപാടികളെന്നും ഖര്‍ഗെ പറഞ്ഞു.

Content Highlights: Kharge hits out at PM Narendra Modi and BJP

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us