തിരുവണ്ണാമലൈയില്‍ മണ്ണിടിച്ചില്‍; മൂന്ന് വീടുകള്‍ മണ്ണിനടിയില്‍

ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിരിക്കുകയാണ്

dot image

ചെന്നൈ: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍. മൂന്നോളം വീടുകള്‍ മണ്ണിനടിയില്‍ അകപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തിരുവണ്ണാമലൈ ക്ഷേത്രത്തിന് സമീപമാണ് സംഭവം. കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടിരിക്കുകയാണ്.

തിരുവണ്ണാമലൈ ക്ഷേത്രത്തിന്റെ പിന്നിലെ 2668 അടി ഉയരമുള്ള ദീപ പര്‍വതത്തിന്റെ താഴ്‌വരയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. ദുരന്തനിവാരണ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത വെള്ളക്കെട്ടും പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഴ ശക്തമായ സാഹചര്യത്തില്‍ പുതുച്ചേരി, കടലൂര്‍, കാരിക്കല്‍, വിഴുപ്പുറം, തിരുവണ്ണാമലൈ, വെല്ലൂര്‍, റാണിപേട്ട് എന്നിവിടങ്ങളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read:

അതേസമയം മഴക്കെടുതിയില്‍ പുതുച്ചേരിയില്‍ 3 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി ഹൗസിങ് കോളനികള്‍ വെള്ളക്കെട്ടിലാണ്. വാഹനങ്ങളും മുങ്ങി. പ്രദേശത്ത് മഴ നിര്‍ത്താതെ തുടരുന്നതായാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് മഴയാണ് പുതുച്ചേരിയില്‍ പെയ്തത്. 24 മണിക്കൂറില്‍ 50 സെന്റിമീറ്ററും കടന്നായിരുന്നു മഴ. സബ്സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുക വെല്ലുവിളിയാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

Content Highlight: Landslide reported at Thriuvannamalai, heavy rain continues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us