ഇത് ശരിയാവില്ലെന്ന് കോൺഗ്രസിനോട് ഇടതുപാർട്ടികളും; പാർലമെൻ്റ് സ്തംഭനത്തിൽ 'ഇൻഡ്യ'യിൽ അതൃപ്തി പുകയുന്നു

തിങ്കളാഴ്ച സഖ്യനേതാക്കൾ യോഗം ചേർന്ന് പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ എന്തെന്ന് ചർച്ച ചെയ്യും

dot image

ന്യൂ ഡൽഹി: തുടർച്ചയായ പാർലമെന്റ് സ്തംഭനത്തിൽ ഇൻഡ്യ സഖ്യത്തിൽ അതൃപ്തി പുകയുന്നു. തൃണമൂൽ കോൺഗ്രസിനും ശരദ് പവാർ എൻസിപിയ്ക്കും ശേഷം ഇടതുപാർട്ടികളും സ്തംഭനത്തിൽ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയതോടെയാണ് സഖ്യത്തിൽ അതൃപ്തി രൂക്ഷമായത്.

തുടർച്ചയായ പാർലമെന്റ് സ്തംഭനങ്ങൾ കേന്ദ്രസർക്കാരിനെ സങ്കീർണമായ പല വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ സഹായിക്കുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്. അതുകൊണ്ട് ഈ രീതി മാറ്റണമെന്നും മറ്റ് വഴികൾ തേടണമെന്നും കോൺഗ്രസിനോട് ഇടതുപാർട്ടികൾ ആവശ്യപ്പട്ടിട്ടുണ്ട്. തിങ്കളാഴ്ച സഖ്യനേതാക്കൾ യോഗം ചേർന്ന് പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ എന്തെന്ന് ചർച്ച ചെയ്യും.

നേരത്തെ സഭാ നടപടികൾ തടസ്സപ്പെടുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും എൻസിപി ശരദ് പവാർ വിഭാഗവും രംഗത്തെത്തിയിരുന്നു.ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​സ​ഭ​ ​ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ​പ​ക​രം​ ​ജ​ന​ങ്ങ​ളെ​ ​ബാ​ധി​ക്കു​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെയ്യുകയാണ് വേണ്ടതെന്നാണ് ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് നിലപാട്. പാ​ർ​ല​മെ​ന്റി​ൽ​ ​'​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​'​ ​പാ​ർ​ട്ടി​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന് ഉപനേതാവ് ​കക്കോ​ലി​ ​ഘോ​ഷ് ​ദ​സ്തി​ദാ​ർ പറഞ്ഞിരുന്നു. ​

പാ​ർ​ല​മെ​ൻ്റ് ​ന​ട​പ​ടി​ക​ൾ​ ​ത​ട​സ​പ്പെ​ടു​ന്ന​ത് ജനങ്ങൾ അംഗീകരിക്കില്ലെന്ന തങ്ങളുടെ നിലപാട് കോൺഗ്രസ് അടക്കമുള്ള പാർട്ടികളെ എൻസിപിയും അറിയിച്ചിരുന്നു. ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങൾ ഉന്നയിക്കാനായി ഇൻഡ്യ മുന്നണിയ്ക്ക് സാധിക്കുന്നില്ലെന്നും എൻസിപിക്ക് പരാതിയുണ്ട്.

പാർലമെന്റിൽ ശീതകാല സമ്മേളനം ആരംഭിച്ച ആദ്യ ആഴ്ച തന്നെ അദാനി വിഷയത്തിൽ ബഹളമയമായിരുന്നു. തുടർന്ന് പാർലമെന്റ് സ്തംഭിക്കുകയും പിരിയുകയും ചെയ്തിരുന്നു. ഇതുവരെയ്ക്കും കാര്യമായ ഒരു ചർച്ചയും പാർലമെന്റിൽ നടന്നിട്ടുമില്ല. ഇതോടെയാണ് സഖ്യകക്ഷികൾ കോൺഗ്രസിനെതിരെ രംഗത്തെത്തിയത്.

Content Highlights: Left Parties dissent with congress over parliament ruckus

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us