'ദുരഭിമാന കൊല'; തെലങ്കാനയിൽ വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി സഹോദരന്‍

കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്

dot image

തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്‌തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ് പറയുന്നു. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: A woman constable was killed who was married to another caste

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us