ഹൈദരാബാദ്: തിരുമല ഘാട്ട് റോഡില്‍ സാഹസിക വാഹനയാത്ര നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. വാതിലുകളും സണ്‍ റൂഫും തുറന്നിട്ട് അമിതവേഗതയില്‍ കാര്‍ ഓടിച്ച ആറുപേരാണ് തിരുമല ടൗണ്‍ പൊലീസിന്റെ പിടിയിലായത്.വാഹനത്തില്‍ അപകടകരമാംവിധം തൂങ്ങിനിന്ന് സെല്‍ഫിയെടുക്കുകയും പിറകെ വന്ന യാത്രക്കാര്‍ക്ക് മാര്‍ഗ തടസം സൃഷ്ടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
തിരുപ്പതി തിരുമല ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ദേവസ്വം ഇന്റലിജന്‍സ് പൊലീസിന് കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഹനം തിരിച്ചറിഞ്ഞ പൊലീസ് യുവാക്കളെ അന്വേഷിച്ച് കണ്ടെത്തി. പിടിയിലായവരെല്ലാം തെലങ്കാന സംസ്ഥാനക്കാരാണ്.
Content Highlights: Youths arrested for adventurous driving on Tirumala Ghat Road