ഇനി മുതൽ നാല് നോമിനികള്‍ വരെയാകാം; ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

ഇനി മുതൽ ബാങ്ക് അക്കൗണ്ടിനും നിക്ഷേപ അക്കൗണ്ടിനും ലോക്കറുകള്‍ക്കും നോമിനികള്‍ നാലു പേര്‍ വരെയാകാം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ

dot image

മുംബൈ: ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ​ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബില്ലാണ് ശബ്ദവോട്ടോടെ ലോക്സഭ പാസാക്കിയത്.1934ലെ റിസർവ് ബാങ്ക് ആക്ട്, 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ബിൽ ലോക്‌സഭയുടെ പരിഗണനയ്‌ക്ക് വെയ്ക്കുന്നതെന്ന് ​ബിൽ അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി മന്ത്രി പറഞ്ഞു. ഇനി മുതൽ ബാങ്ക് അക്കൗണ്ടിനും നിക്ഷേപ അക്കൗണ്ടിനും ലോക്കറുകള്‍ക്കും നോമിനികള്‍ നാലു പേര്‍ വരെയാകാം എന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. ഇപ്പോൾ ഒരു നോമിനിയെ മാത്രമാണ് അനുവദിക്കുക.

പ്രധാനമായി നിർദ്ദേശിച്ച മാറ്റങ്ങൾ

ഒരു ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ അനുവദിക്കാൻ ബിൽ നിർദ്ദേശിക്കുന്നു.

അവകാശികളില്ലാത്ത ലാഭവിഹിതം, ഓഹരി, പലിശ, ബോണ്ട് വിഹിതം എന്നിവ ഇനി നിക്ഷേപ ബോധവല്‍ക്കരണ-സംരക്ഷണ നിധിയിലേക്ക് പോവും. ഈ നിധിയില്‍ നിന്ന് അര്‍ഹരായ വ്യക്തികള്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാം

ഡയറക്‌ടർഷിപ്പുകൾക്കുള്ള 'ഗണ്യമായ പലിശ' പുനർ നിർവചിക്കുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു മാറ്റം, ഏകദേശം ആറ് പതിറ്റാണ്ട് മുമ്പ് നിശ്ചയിച്ചിരുന്ന നിലവിലെ പരിധിയായ 5 ലക്ഷം രൂപയ്ക്ക് പകരം 2 കോടി രൂപയായി വർദ്ധിക്കും.

കേന്ദ്ര സഹകരണ ബാങ്കിലെ ഒരു ഡയറക്ടര്‍ക്ക് ഇനി സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രവര്‍ത്തിക്കാന്‍ അനുവാദം.

2011 ലെ ഭരണഘടന (തൊണ്ണൂറ്റി ഏഴാം ഭേദഗതി) നിയമവുമായി യോജിപ്പിക്കുന്നതിനായി സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ (ചെയർമാനും മുഴുവൻ സമയ ഡയറക്ടറും ഒഴികെ) കാലാവധി 8 വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തി

ഓഡിറ്റര്‍മാരുടെ വേതനം നിശ്ചയിക്കുന്നതിന് ബാങ്കുകള്‍ക്ക് കുടുതല്‍ അധികാരം.


രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകൾക്കുപകരം എല്ലാ മാസവും 15-ാം തീയതിയോ മാസത്തിലെ അവസാന ദിവസമോ ആണ് ബാങ്കുകളുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ട തീയതികൾ

Content Highlight : The Lok Sabha passed the Banking Act Amendment Bill

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us