36 വർഷത്തെ ജയിൽ വാസം; ഒടുവിൽ 104-ാം വയസിൽ മോചനം; കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുമെന്ന് രസിക്ത് മൊണ്ടൽ

സഹോദരനെ കൊലപ്പെടുത്തിയ കേസിൽ 36 വർഷത്തെ ജയിൽവാസം, ഒടുവിൽ 104-ാം വയസിൽ മോചനം

dot image

കൊൽക്കത്ത: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ 36 വർഷത്തെ ജയിൽ വാസം, ഒടുവിൽ 104-ാം വയസിൽ ജയിൽ മോചനം. പശ്ചിമബംഗാളിലെ മാൾഡ സ്വദേശിയായ രസിക്ത് മൊണ്ടലാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.

1988ലാണ് കേസിനാസ്പദമായ സംഭവം. ഭൂമി തർക്കത്തെ തുടർന്ന് സ്വന്തം സഹോദരനെയായിരുന്നു മൊണ്ടാൽ കൊലപ്പെടുത്തിയത്. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 1992 ൽ മൊണ്ടാലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് മൊണ്ടാലിന്റെ ജയിൽ മോചനം സാധ്യമായത്.

സ്വതന്ത്രനായി പുറത്തിറങ്ങിയ മൊണ്ടാലിനെ കാണാൻ ജയിലിന് പുറത്ത് പ്രാദേശിക മാധ്യമപ്രവർത്തകർ തമ്പടിച്ചിരുന്നു. പുറത്തിറങ്ങിയപ്പോൾ വയസെത്രയായി എന്ന ചോദ്യത്തിന് 108 എന്നായിരുന്നു മറുപടി. എന്നാൽ ജയിൽ രേഖകൾ പ്രകാരം104 വയസാണ്. ഇനി കുടുംബത്തിനൊപ്പം

പൂന്തോട്ട പരിപാലം നടത്തിയും മറ്റും സമയം ചെലവിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യമുള്ള ശരീരം കാത്തുസൂക്ഷിക്കാൻ ഇദ്ദേഹം ജയിലിൽ വ്യായാമം പതിവാക്കിയിരുന്നു.

Content Highlights: 104-Year-Old Man Released After 36 Years in Jail

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us