VIDEO: 'ക്ലിയോപാട്ര ഉപയോഗിച്ചിരുന്നു, സൗന്ദര്യം വർദ്ധിക്കാന്‍ നല്ലത്'; കഴുതപ്പാൽ കറന്നുകുടിച്ച് ബാബാ രാംദേവ്

ഈജിപ്ഷ്യൻ രാജ്ഞിയായിരുന്ന ക്ലിയോപാട്രയെ പരാമർശിച്ചുകൊണ്ടാണ് ബാബാ രാംദേവ് കഴുതപ്പാലിന്റെ ഗുണങ്ങളെപ്പറ്റി പറഞ്ഞത്

dot image

ആരോഗ്യ പ്രശ്‌നങ്ങൾ മാറാനും സൗന്ദര്യവർദ്ധനയ്ക്കും കഴുതപ്പാൽ നല്ലതാണെന്ന അവകാശവാദവുമായി ബാബാ രാംദേവ്.
ഈജിപ്ഷ്യൻ രാജ്ഞിയായിരുന്ന ക്ലിയോപാട്രയെ പരാമർശിച്ചുകൊണ്ടാണ് ബാബാ രാംദേവ് കഴുതപ്പാലിന്റെ ഗുണഗണങ്ങളെപ്പറ്റി പറഞ്ഞത്. പശുവിൻ പാൽ അലർജിയുള്ളവർക്കും കഴുതപ്പാൽ സുരക്ഷിതമായി കുടിക്കാമെന്ന് ബാബാ രാംദേവ് അവകാശപ്പെടുന്നു.

ബാബാ രാംദേവ് പാൽ കുടിക്കുന്നതിൻറെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല സൂപ്പർ ടോണിക്കായും കഴുതപ്പാൽ ഉപയോഗിക്കാമെന്ന് ബാബാ രാംദേവ് അവകാശപ്പെടുന്നു. പാൽ കുടിച്ചശേഷം 'വളരെ രുചിയേറിയത്' എന്നാണ് ബാബാ രാംദേവ് പറഞ്ഞത്.

മറ്റുതരം പാലുകൾ കുടിച്ചിട്ടുണ്ടെങ്കിലും കഴുതപ്പാൽ വേറിട്ടുനിൽക്കുന്നു. പ്രാചീന ഈജിപ്ഷ്യൻ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യം സംരക്ഷിക്കാൻ കഴുതപ്പാലിൽ കുളിച്ചിരുന്നതായി സൂചിപ്പിച്ചുകൊണ്ട് രാംദേവ് പാലിൻ്റെ ഗുണങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു.

Content Highlights: Baba Ramdev Drinks Donkey Milk in Viral Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us